സംസ്ഥാനത്ത് ഏറിയും കുറഞ്ഞും സ്വര്‍ണനിരക്ക്; പവന് 400 രൂപ വര്‍ധിച്ച് 37,000ന് മുകളില്‍ എത്തി

 


ADVERTISEMENT


കൊച്ചി: (www.kvartha.com 18.02.2022) സംസ്ഥാനത്ത് ഏറിയും കുറഞ്ഞും സ്വര്‍ണനിരക്ക്. വെള്ളിയാഴ്ച 400 രൂപ വര്‍ധിച്ച് സ്വര്‍ണവില 37,000ന് മുകളില്‍ എത്തി. 37,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. 4630 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
Aster_MIMS

രണ്ടുദിവസത്തിനിടെ 800 രൂപയോളം താഴ്ന്ന സ്വര്‍ണവിലയാണ് വെള്ളിയാഴ്ച 400 രൂപ വര്‍ധിച്ചത്. ശനിയാഴ്ച 800 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. രണ്ടു വര്‍ഷത്തിനിടെ ആദ്യമായാണ് ഒറ്റ ദിവസം ഇത്രയും വില കൂടുന്നത്. 

സംസ്ഥാനത്ത് ഏറിയും കുറഞ്ഞും സ്വര്‍ണനിരക്ക്; പവന് 400 രൂപ വര്‍ധിച്ച് 37,000ന് മുകളില്‍ എത്തി


യുക്രൈന്‍ യുദ്ധഭീതിയില്‍ അയവുവന്നത് ഉള്‍പെടെ ആഗോള സാഹചര്യങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നതെന്ന് കരുതുന്നു. സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് വിലയിരുത്തുന്നത്.

Keywords:  News, Kerala, State, Kochi, Business, Finance, Gold, Gold Price, Price, Gold Price in Kerala on February 18 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia