സംസ്ഥാനത്ത് മാറിമറിഞ്ഞ് സ്വര്‍ണനിരക്ക്; പവന് 480 രൂപ കുറഞ്ഞു

 


ADVERTISEMENT


തിരുവനന്തപുരം: (www.kvartha.com 16.02.2022) സംസ്ഥാനത്ത് ഏറിയും കുറഞ്ഞും സ്വര്‍ണനിരക്ക്. ചൊവ്വാഴ്ച ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലായിരുന്ന സ്വര്‍ണം ബുധനാഴ്ച പവന് 480 രൂപയുടെ കുറവ് രേഖപ്പെടുത്തി. 36,960 രൂപയാണ് ബുധനാഴ്ച ഒരു പവന് വില. ഗ്രാമിന് 60 രൂപ കുറഞ്ഞ് 4620 രൂപയായി. 
Aster_MIMS

ചൊവ്വാഴ്ച പവന് 400 രൂപ വര്‍ധിച്ചാണ് 37,440 രൂപയിലെത്തിയത്. ഗ്രാമിന് 4680 രൂപയുമായിരുന്നു ചൊവ്വാഴ്ചത്തെ വില. 

സംസ്ഥാനത്ത് മാറിമറിഞ്ഞ് സ്വര്‍ണനിരക്ക്; പവന് 480 രൂപ കുറഞ്ഞു

ഫെബ്രുവരി 14 ന് 37040 രൂപയായിരുന്ന സ്വര്‍ണവിലയാണ് ചൊവ്വാഴ്ച ഒറ്റയടിക്ക് 37,440 രൂപയായത്. ബുധനാഴ്ച അതേ നിരക്കില്‍ വില ഇടിയുകയും ചെയ്തു. 

ഫെബ്രുവരി 12, 13 തീയതികളിലായിരുന്നു ഇതിന് മുമ്പ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണവില എത്തിയത്.

Keywords:  News, Kerala, State, Thiruvananthapuram, Gold Price, Gold, Business, Finance, Gold Price in Kerala on February 16
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia