സംസ്ഥാനത്ത് തുടര്‍ചയായ 3-ാം ദിനവും മാറ്റമില്ലാതെ സ്വര്‍ണവില

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


തിരുവനന്തപുരം: (www.kvartha.com 17.04.2022) സംസ്ഥാനത്ത് ഞായറാഴ്ചയും സ്വര്‍ണവിലയില്‍ മാറ്റമില്ല. തുടര്‍ച്ചയായ മൂന്നാമത്തെ ദിവസമാണ് സ്വര്‍ണനിരക്കില്‍ മാറ്റമില്ലാത്തത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഞായറാഴ്ചത്തെ വിപണി വില 4955 രൂപയാണ്. ഒരു പവന്‍ സ്വര്‍ണത്തിന് 39640 രൂപയാണ് വില. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് തുടര്‍ച്ചയായി സ്വര്‍ണവിലയില്‍ വര്‍ധനവ് ഉണ്ടായിരുന്നു. 
Aster mims 04/11/2022

വെള്ളിയുടെ വിലയിലും മാറ്റമില്ല. വെള്ളിക്ക് 75 രൂപയാണ് വില. 925 ഹോള്‍മാര്‍ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 925 ഹോള്‍മാര്‍ക് വെള്ളിക്ക് 100 രൂപയാണ് വില. കഴിഞ്ഞ ദിവസങ്ങളില്‍ വെള്ളിയുടെ വിലയിലും തുടര്‍ച്ചയായ വര്‍ധനവാണ് ഉണ്ടായത്. 

സംസ്ഥാനത്ത് തുടര്‍ചയായ 3-ാം ദിനവും മാറ്റമില്ലാതെ സ്വര്‍ണവില


വിഷു, ഈസ്റ്റര്‍ പ്രമാണിച്ച് സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ വര്‍ധനവുണ്ടായിരുന്നു. ഈ ആഴ്ചയുടെ ആരംഭത്തില്‍ തന്നെ 1.37% വില വര്‍ധിച്ചിരുന്നു. 2070 ഡോളര്‍ വരെ ഉയര്‍ന്ന അന്താരാഷ്ട്ര വില 1890 ഡോളര്‍ വരെ മാത്രമാണ് താഴ്ന്നത്. 

Keywords:  News, Kerala, State, Thiruvananthapuram, Gold, Gold Price, Business, Finance, Gold Price in Kerala on April 17
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia