തുടര്‍ചയായ 3-ാം ദിനവും സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരു പവന് 160 രൂപയുടെ വര്‍ധവ്
Apr 14, 2022, 11:15 IST
തിരുവനന്തപുരം: (www.kvartha.com 14.04.2022) തുടര്‍ചയായ മൂന്നാം ദിനവും സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില. ഒരു ഗ്രാം സ്വര്‍ണത്തിന് 20 രൂപയാണ് വര്‍ധിച്ചത്. 4955 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വ്യാഴാഴ്ചത്തെ വിപണി വില. ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയുടെ വര്‍ധനവാണ് ഇതോടെ ഉണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39640 രൂപയായി. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ തുടര്‍ചയായ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.
ഏപ്രില്‍ മാസം ആരംഭിച്ചത് സ്വര്‍ണവില കുത്തനെ ഉയര്‍ത്തി കൊണ്ടാണ്. ഏപ്രില്‍ ഒന്നിന് ഗ്രാമിന് 45 രൂപ സ്വര്‍ണ വില ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 38480 രൂപയായിരുന്നു അന്നത്തെ സ്വര്‍ണവില. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തുടര്‍ചയായി സ്വര്‍ണവില ഉയരുകയാണ്. ബുധനാഴ്ച 35 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന് 39480 രൂപയായിരുന്നു ബുധനാഴ്ചത്തെ വില.
അതേസമയം, വെള്ളിയുടെ വിലയിലും തുടര്‍ചയായ വര്‍ധനവാണ് ഉണ്ടാകുന്നത്. വെള്ളിക്ക് ഒരു രൂപ വര്‍ധിച്ച് 75 രൂപയായി. ബുധനാഴ്ച 74 രൂപയായിരുന്നു വെള്ളിയുടെ വില. തുടര്‍ചയായ മൂന്നാമത്തെ ദിവസമാണ് വെള്ളിയില്‍ ഒരു രൂപയുടെ വീതം വര്‍ധനവ് ഉണ്ടാകുന്നത്. അതേസമയം 925 ഹോള്‍മാര്‍ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. 925 ഹോള്‍മാര്‍ക് വെള്ളിക്ക് 100 രൂപയാണ് വില.
അന്താരാഷ്ട്ര വില നിലവാരത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നത് കൊണ്ടാണ് സ്വര്‍ണവിലയില്‍ തുടര്‍ചയായ മാറ്റമുണ്ടാകുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.