ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 13.04.2022) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ വര്‍ധന. രണ്ടു ദിവസമായി സ്വര്‍ണവിലയില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 35 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4935 രൂപയായി. സംസ്ഥാനത്ത് ഒരു പവന് സ്വര്‍ണത്തിന്റെ വിലയില്‍ 280 രൂപയുടെ വര്‍ധനവാണ് ഇതോടെ വിപണിയില്‍ രേഖപ്പെടുത്തിയത്. ഒരു പവന് സ്വര്‍ണത്തിന്റെ ബുധനാഴ്ചത്തെ വില 39480 രൂപയാണ്.
ചൊവ്വാഴ്ചയും വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 40 രൂപയായിരുന്നു വര്‍ധിച്ചത്. ഇതോടെ ചൊവ്വാഴ്ച ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4900 രൂപയായിരുന്നു. ഏപ്രില്‍ 12 ന് സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നിരുന്നു. ഏപ്രില്‍ ഒന്‍പതിന് ഒരു ഗ്രാം സ്വര്‍ണത്തിന് 35 രൂപ വര്‍ധിച്ചിരുന്നു.
അതേസമയം ഹോള്‍മാര്‍ക് വെള്ളിയുടെ വില തുടര്‍ച്ചയായി മാറ്റമില്ലാതെ തുടരുന്നു. 925 ഹോള്‍മാര്‍ക് വെള്ളിയുടെ വിപണി വില 100 രൂപയാണ്. എന്നാല്‍ തുടര്‍ച്ചയായ രണ്ടാമത്തെ ദിവസം വെള്ളിക്ക് സംസ്ഥാനത്ത് വര്‍ധനവ് രേഖപ്പെടുത്തി. 73 രൂപയായിരുന്നു വിപണിയില്‍ ചൊവ്വാഴ്ച വെള്ളിയുടെ വില. ബുധനാഴ്ച ഒരു രൂപ വര്‍ധിച്ച് 74 രൂപയായി. ചൊവ്വാഴ്ചയും സംസ്ഥാനത്ത് വെള്ളിയുടെ വില ഉയര്‍ന്നിരുന്നു. ഒരു രൂപയുടെ വര്‍ധനവാണ് ചൊവ്വാഴ്ചയും ഉണ്ടായത്. ഏപ്രില്‍ 11 ന് 72 രൂപയായിരുന്നു വെള്ളിയുടെ വില.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

