തുടര്‍ച്ചയായ വര്‍ധനവിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


തിരുവനന്തപുരം: (www.kvartha.com 11.04.2022) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. തുടര്‍ച്ചയായ വര്‍ധനവിന് ശേഷം തിങ്കളാഴ്ചത്തെ സ്വര്‍ണനിരക്ക് മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 4860 രൂപയാണ് വില. ഒരു പവന്‍ സ്വര്‍ണത്തിന്റെ തിങ്കളാഴ്ചത്തെ വില 38880 രൂപയാണ്. 
Aster mims 04/11/2022

ഏപ്രില്‍ ഒന്‍പതിന് 35 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 280 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി സ്വര്‍ണവില ഉയര്‍ന്നിരുന്നു.

തുടര്‍ച്ചയായ വര്‍ധനവിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു


ഏപ്രില്‍ അഞ്ചിനും ആറിനുമാണ് സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടര്‍ന്നത്. ഏപ്രില്‍ നാലിന് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 15 രൂപ കുറഞ്ഞിരുന്നു. ഏപ്രില്‍ ഒന്നിന് സ്വര്‍ണവില കുത്തനെ ഉയര്‍ന്നിരുന്നു. സ്വര്‍ണത്തിന് ഒരു ഗ്രാമിന് 45 രൂപയോളം ആയിരുന്നു വര്‍ധിച്ചത്. ഏപ്രിലിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവില ഇപ്പോള്‍ ഉള്ളത്.

അതേസമയം വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുന്നു. 925 ഹോള്‍മാര്‍ക് വെള്ളിക്ക് 100 രൂപയാണ് വില. വെള്ളിക്ക് 72 രൂപയാണ് വില. 
 
Keywords:  News, Kerala, State, Business, Finance, Thiruvananthapuram, Gold, Gold Price, Top-Headlines, Gold Price in Kerala on April 11
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia