3 ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു
Apr 7, 2022, 11:25 IST
തിരുവനന്തപുരം: (www.kvartha.com 07.04.2022) സംസ്ഥാനത്ത് സ്വര്‍ണനിരക്കില്‍ വര്‍ധനവ്. മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷമാണ് വ്യാഴാഴ്ച സ്വര്‍ണവില വര്‍ധിച്ചത്. ബുധനാഴ്ച വരെ പവന് 38,240 രൂപയായിരുന്നു വില. വ്യാഴാഴ്ച 160 രൂപ വര്‍ധിച്ച് 38,400 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 4800 രൂപയായുമായി. ബുധനാഴ്ച 4780 രൂപയായിരുന്നു ഗ്രാമിന് വില.
കഴിഞ്ഞ മൂന്ന് ദിവസമായി ഗ്രാമിന് 4780 രൂപയും പവന് 38,240 രൂപയുമായിരുന്നു സംസ്ഥാനത്ത് സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
ഏപ്രില്‍ രണ്ട്, മൂന്ന് തീയതികളില്‍ 38,360 രൂപയായിരുന്നു പവന്റെ വില. ഏപ്രില്‍ ഒന്നിന് ഉണ്ടായിരുന്ന 38,480 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.