സംസ്ഥാനത്ത് തുടര്‍ച്ചയായ 2-ാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണവില

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 06.04.2022) സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണവില. ഒരു ഗ്രാം സ്വര്‍ണത്തിന് ബുധനാഴ്ച 4780 രൂപയാണ് വില. ഒരു പവന്‍ സ്വര്‍ണത്തിന് 38240 രൂപയാണ് വില. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് സ്വര്‍ണ വില കുതിച്ചുയരുകയും കുത്തനെ താഴുകയും ചെയ്തിരുന്നു. 
Aster mims 04/11/2022

അന്താരാഷ്ട്ര വില നിലവാരത്തില്‍ വലിയ മാറ്റം ഉണ്ടാകാത്തത് കൊണ്ടാണ് ബുധനാഴ്ചയും ചൊവ്വാഴ്ചത്തെ   സ്വര്‍ണ നിരക്കില്‍ വ്യാപാരം പുരോഗമിക്കുന്നത്. 925 ഹോള്‍മാര്‍ക് വെള്ളിക്ക് 100 രൂപയാണ് വില. വെള്ളിക്ക് 72 രൂപയാണ് വില. 

സംസ്ഥാനത്ത് തുടര്‍ച്ചയായ 2-ാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണവില


ഏപ്രില്‍ നാലിനാണ് സ്വര്‍ണ വിലയില്‍ അവസാനമായി മാറ്റമുണ്ടായത്. സ്വര്‍ണത്തിന് ഒരു ഗ്രാമിന് 15 രൂപ കുറഞ്ഞിരുന്നു. എന്നാല്‍ ഏപ്രില്‍ മാസം ആരംഭിച്ചത് സ്വര്‍ണവില കുത്തനെ ഉയര്‍ത്തി കൊണ്ടാണ്. 

ഏപ്രില്‍ ഒന്നിന് ഗ്രാമിന് 45 രൂപ സ്വര്‍ണ വില ഉയര്‍ന്നു. 4810 രൂപയായിരുന്നു അന്ന് സ്വര്‍ണത്തിന്റെ വില. ഒരു പവന്‍ സ്വര്‍ണത്തിന് 38480 രൂപയായിരുന്നു ഏപ്രില്‍ ഒന്നിലെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയും ഏപ്രില്‍ ഒന്നിനാണ് ഉണ്ടായിരുന്നത്.

Keywords:  News, Kerala, State, Thiruvananthapuram, Business, Finance, Gold, Gold Price, Top-Headlines, Trending, Gold Price in Kerala on April 06
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia