Gold Price | സംസ്ഥാനത്ത് സ്വര്‍ണം, വെള്ളി നിരക്കില്‍ നേരിയ ഇടിവ്; സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞു

 


ADVERTISEMENT



കൊച്ചി: (www.kvartha.com) സംസ്ഥാനത്ത് സ്വര്‍ണം, വെള്ളി നിരക്കില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന്‍ 22 കാരറ്റിന് 80 രൂപയുമാണ് ഇടിവ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5170 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 41360 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 
Aster_MIMS

വെള്ളിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5 രൂപയും ഒരു പവന്‍ 18 കാരറ്റിന് 40 രൂപയുമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4280 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 34240 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടക്കുന്നത്. 

വെള്ളിയാഴ്ച വെള്ളി വിലയും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 1 രൂപ കുറഞ്ഞ് 71 രൂപയാണ് വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമാണ്.

വ്യാഴാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍ 22 കാരറ്റിന് 160 രൂപയുമാണ് ഇടിവ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5180 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 41440 രൂപയിലുമാണ് വ്യാപാരം നടന്നത്. 

Gold Price | സംസ്ഥാനത്ത് സ്വര്‍ണം, വെള്ളി നിരക്കില്‍ നേരിയ ഇടിവ്; സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞു


വ്യാഴാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഒരു പവന്‍ 18 കാരറ്റിന് 120 രൂപയുമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4285 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 34280 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്. 

ബുധനാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5200 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 41600 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4300 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 34400 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്. ബുധനാഴ്ച സ്വര്‍ണം, വെള്ളി നിരക്കില്‍ മാറ്റമില്ലായിരുന്നു.

Keywords:  News,Kerala,State,Kochi,Business,Finance,Top-Headlines,Trending,Latest-News,Gold,Gold Price, Gold Price February 24 Kerala 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia