Gold Price | സംസ്ഥാനത്ത് സ്വര്‍ണം, വെള്ളി വിലകള്‍ കൂപ്പുകുത്തി; സ്വര്‍ണവില പവന് 400 രൂപ കുറഞ്ഞു

 


ADVERTISEMENT


കൊച്ചി: (www.kvartha.com) സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് ഉപഭോക്താക്കളെ ഞെട്ടിച്ച സ്വര്‍ണം, വെള്ളി വിലകളില്‍ ഇടിവ്. വെള്ളിയാഴ്ച സ്വര്‍ണവില കൂപ്പുകുത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 50 രൂപയും ഒരു പവന്‍ 22 കാരറ്റിന് 400 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5240 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 41920 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. 
Aster_MIMS

വ്യാഴാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഒരു പവന്‍ 22 കാരറ്റിന് 120 രൂപയുമാണ് വര്‍ധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5290 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 42320 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്. 

വെള്ളിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും ഒരു പവന്‍ 18 കാരറ്റിന് 320 രൂപയുമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4325 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 34600 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടക്കുന്നത്. 

Gold Price | സംസ്ഥാനത്ത് സ്വര്‍ണം, വെള്ളി വിലകള്‍ കൂപ്പുകുത്തി; സ്വര്‍ണവില പവന് 400 രൂപ കുറഞ്ഞു


വ്യാഴാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന്‍ 18 കാരറ്റിന് 80 രൂപയുമാണ് വര്‍ധിച്ചത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4365 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 34920 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്. 

വെള്ളിയാഴ്ച വെള്ളി വിലയും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 1 രൂപ കുറഞ്ഞ് 73 രൂപയാണ് വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമാണ്.

Keywords:  News,Kerala,State,Kochi,Top-Headlines,Trending,Latest-News,Gold,Gold Price,Business,Finance, Gold Price February 10 Kerala 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia