Gold Rate | സംസ്ഥാനത്ത് ഇടിവില്‍ നിന്ന് കുതിച്ചുയര്‍ന്ന് സ്വര്‍ണവില; പവന് 240 രൂപ കൂടി
Dec 30, 2022, 09:43 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com) സംസ്ഥാനത്ത് വെള്ളിയാഴ്ച സ്വര്‍ണം വെള്ളി നിരക്കുകള്‍ കുതിച്ചുയര്‍ന്നു. വെള്ളിയാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും ഒരു പവന് 22 കാരറ്റിന് 240 രൂപയുമാണ് വര്‍ധിച്ചത്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5035 രൂപയിലും ഒരു പവന് 22 കാരറ്റിന് 40280 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 25 രൂപ കൂടി 4160 രൂപയിലും ഒരു പവന് 18 കാരറ്റ് സ്വര്‍ണത്തിന് 200 രൂപ കൂടി 33280 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.
വ്യാഴാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന് 22 കാരറ്റിന് 80 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5005 രൂപയിലും ഒരു പവന് 22 കാരറ്റിന് 40040 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപ കുറഞ്ഞ് 4135 ഒരു പവന് 18 കാരറ്റ് സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് 33080 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്.
അതേസമയം, വെള്ളിയാഴ്ച വെള്ളി വിലയും ഉയര്‍ന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 1 രൂപ കൂടി 75 രൂപയാണ് വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

