Gold Rate | സംസ്ഥാനത്ത് മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന് 160 രൂപ കൂടി

 


ADVERTISEMENT


കൊച്ചി: (www.kvartha.com) സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ വര്‍ധനവ്. ബുധനാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍ 22 കാരറ്റിന് 160 രൂപയും വര്‍ധിച്ചു. 

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5015 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 40120 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ബുധനാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപ വര്‍ധിച്ച് 4145 ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന് 120 രൂപ വര്‍ധിച്ച് 33160 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

Gold Rate | സംസ്ഥാനത്ത് മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന് 160 രൂപ കൂടി


ചൊവ്വാഴ്ച സ്വര്‍ണവിലയില്‍ മാറ്റമില്ലായിരുന്നു. തിങ്കളാഴ്ചത്തെ വിലയില്‍ തന്നെയാണ് ചൊവ്വാഴ്ചയും വ്യാപാരം നടന്നത്. ചൊവ്വാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4995 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 39960 രൂപയിലുമാണ് വ്യാപാരം നടന്നത്. ചൊവ്വാഴ്ചയും 18 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 4130 രൂപയിലും പവന് 33040 രൂപയിലുമാണ് വ്യാപാരം നടന്നത്.

അതേസമയം, ബുധനാഴ്ച വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 74 രൂപയാണ് വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയാണ്.

Aster_MIMS Keywords: News,Kerala,State,Top-Headlines,Trending,Gold,Gold Price,Business,Finance, Price,Kochi, Gold Price December 28 Kerala
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia