Gold Price | സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ ഇടിവ്; പവന് 320 രൂപ കുറഞ്ഞു

 




കൊച്ചി: (www.kvartha.com) സംസ്ഥാനത്ത് കഴിഞ്ഞ ദിവസം കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ വ്യാഴാഴ്ച ഇടിവ് രേഖപ്പെടുത്തി. വ്യാഴാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും ഒരു പവന്‍ 22 കാരറ്റിന് 320 രൂപയുമാണ് കുറഞ്ഞത്. 

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4990 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 39920 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 30 രൂപ കുറഞ്ഞ് 4125 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 240 രൂപ കുറഞ്ഞ് 33000 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. 

Gold Price | സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ ഇടിവ്; പവന് 320 രൂപ കുറഞ്ഞു


ബുധനാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 50 രൂപയും ഒരു പവന്‍ 22 കാരറ്റിന് 400 രൂപയുമാണ് വര്‍ധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5030 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 40240 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 40 രൂപ വര്‍ധിച്ച് 4155 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 320 രൂപ വര്‍ധിച്ച് 33240 രൂപയിലുമാണ് വ്യാപാരം നടന്നത്. 

വ്യാഴാഴ്ച വെള്ളി വിലയും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 1 രൂപ കുറഞ്ഞ് 73 രൂപയാണ് വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമാണ്.

Keywords: News,Kerala,State,Kochi,Gold,Gold Price,Business,Finance,Top-Headlines, Trending,  Gold Price December 15 Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia