Gold Price | സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്; പവന് 400 രൂപ കൂടി 40000 കടന്നു; വെള്ളിയുടെ വിനിമയ നിരക്കും ഉയര്‍ന്നു

 




കൊച്ചി: (www.kvartha.com) സംസ്ഥാനത്ത് ബുധനാഴ്ച കുതിച്ചുയര്‍ന്ന് സ്വര്‍ണവില. കഴിഞ്ഞ ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണമാണ് വന്‍ വര്‍ധനവ് രേഖപ്പെടുത്തി തൊട്ടാല്‍ പൊള്ളുന്ന വിലയിലെത്തിയത്. ബുധനാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 50 രൂപയും ഒരു പവന്‍ 22 കാരറ്റിന് 400 രൂപയുമാണ് വര്‍ധിച്ചത്. 

ബുധനാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5030 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 40240 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 40 രൂപ വര്‍ധിച്ച് 4155 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 320 രൂപ വര്‍ധിച്ച് 33240 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 

Gold Price | സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്; പവന് 400 രൂപ കൂടി 40000 കടന്നു; വെള്ളിയുടെ വിനിമയ നിരക്കും ഉയര്‍ന്നു


സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വര്‍ണവിലയില്‍ മാറ്റമില്ലായിരുന്നു. തിങ്കളാഴ്ചത്തെ വിലയില്‍ തന്നെയാണ് ചൊവ്വാഴ്ചയും വ്യാപാരം നടന്നത്. ചൊവ്വാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4980 രൂപയും ഒരു പവന്‍ 22 കാരറ്റിന് 39840 രൂപയുമായിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4115 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 32920 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടന്നത്. 

ബുധനാഴ്ച വെള്ളി വിലയും വര്‍ധിച്ചു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 1 രൂപ കൂടി 74 രൂപയാണ് വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമാണ്.

Keywords: News,Kerala,State,Gold,Gold Price,Business,Finance,Top-Headlines, Trending,Kochi,Price, Gold Price December 14 Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia