Gold Price | സ്വര്‍ണവില വീണ്ടും താഴേക്ക്; പവന് 120 രൂപ കുറഞ്ഞു
Aug 29, 2022, 11:49 IST
തിരുവനന്തപുരം: (www.kvartha.com) ഒരു ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷം സംസ്ഥാനത്ത് തിങ്കളാഴ്ച സ്വര്‍ണവില കുറഞ്ഞു. ഞായറാഴ്ച മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് തിങ്കളാഴ്ച കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് തിങ്കളാഴ്ച 120 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37,720 രൂപയാണ്. നാല് ദിവസംകൊണ്ട് 480 രൂപയാണ് കുറഞ്ഞത്.
തിങ്കളാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 15 രൂപ കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 4715 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇടിഞ്ഞു. 10 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 3890 രൂപയാണ്.
അതേസമയം, സംസ്ഥാനത്ത് തിങ്കളാഴ്ച വെള്ളിയുടെ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 62 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.