Gold Price | സംസ്ഥാനത്ത് തുടര്‍ചയായി സ്വര്‍ണവില കുറഞ്ഞു; 2 ദിവസം കൊണ്ട് താഴ്ന്നത് 360 രൂപ
Aug 27, 2022, 13:01 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് തുടര്‍ചയായ രണ്ടാം ദിനവും സ്വര്‍ണവില കുറഞ്ഞു. സംസ്ഥാനത്ത് ശനിയാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപയാണ് കുറഞ്ഞത്. വെള്ളിയാഴ്ച 80 രൂപ കുറഞ്ഞിരുന്നു. ഇതോടെ രണ്ടു ദിവസം കൊണ്ട് 360 രൂപയാണ് കുറഞ്ഞത്. നിലവില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 37,840 രൂപയാണ്.
ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 35 രൂപ കുറഞ്ഞു. വെള്ളിയാഴ്ച 10 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 4730 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇടിഞ്ഞു. 30 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 3,900 രൂപയാണ്.
അതേസമയം, സംസ്ഥാനത്ത് ശനിയാഴ്ച വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 63 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയാണ്.
ഈ ആഴ്ചയുടെ ആദ്യ ദിനങ്ങളില്‍ സ്വര്‍ണാഭരണ വ്യാപാര മേഖലയില്‍ ഉണ്ടായ തര്‍ക്കം സ്വര്‍ണവില കുത്തനെ കുറയാന്‍ കാരണമായിരുന്നു. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റ്‌സ് അസോസിയേഷനും വന്‍കിട ജ്വലറികളും തമ്മിലായിരുന്നു വില കുറച്ച് തര്‍ക്കിച്ചത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

