Gold Price | സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം മാറ്റമില്ലാതെ സ്വര്‍ണവില; ഈ മാസത്തെ ഉയര്‍ന്ന വിലയില്‍ തുടരുന്നു
Aug 14, 2022, 12:20 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com) സംസ്ഥാനത്ത് ഞായറാഴ്ച സ്വര്‍ണവിലയില്‍ മാറ്റമില്ല. ഈ മാസത്തെ ഉയര്‍ന്ന വിലയില്‍ തുടരുകയാണ് സ്വര്‍ണം. ഞായറാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 38,520 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് 4815 രൂപയും ഒരു ഗ്രാം വെള്ളിയുടെ വിപണവില 65 രൂപയുമായി.
കഴിഞ്ഞ ദിവസം ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ ഉയര്‍ന്ന് 38520 രൂപയില്‍ എത്തുകയായിരുന്നു. വെള്ളിയാഴ്ചയും സ്വര്‍ണവില പവന് 320 രൂപ ഉയര്‍ന്നിരുന്നു. കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് സ്വര്‍ണവില പവന് ആകെ കൂടിയത് 640 രൂപയാണ്.
ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില കഴിഞ്ഞ ദിവസം 40 രൂപയാണ് വര്‍ധിച്ചത്. വെള്ളിയാഴ്ചയും ഒരു ഗ്രാം സ്വര്‍ണത്തിന് 40 രൂപയും വര്‍ധിച്ചിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണത്തിന്റെ വില കൂടിയും കുറഞ്ഞും തുടരുന്നതിനിടെയാണ് ഞായറാഴ്ച മാറ്റമില്ലാത്തത്.
അതേസമയം, ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ശനിയാഴ്ച 35 രൂപ വര്‍ധിച്ചു. വെള്ളിയാഴ്ചയും 35 രൂപ വര്‍ധിച്ചിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഞായറാഴ്ചത്തെ വിപണി വില 3,985 രൂപയാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

