Gold Price | സംസ്ഥാനത്ത് തുടര്‍ച്ചയായ 2-ാം ദിനവും സ്വര്‍ണവിലയില്‍ മാറ്റമില്ല

 


ADVERTISEMENT


തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് തിങ്കളാഴ്ച സ്വര്‍ണവിലയില്‍ മാറ്റമില്ല. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ തിങ്കളാഴ്ചത്തെ വിപണി വില 38,040 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിപണി വില 4730 രൂപയുമാണ്. 
Aster_MIMS

ശനിയാഴ്ച രണ്ട് തവണ സ്വര്‍ണവില പരിഷ്‌കരിച്ചിരുന്നു. രാവിലെ സ്വര്‍ണവില കുറച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റ് അസോസിയേഷന്‍ (AKGSMA) സ്വര്‍ണവില ഉയര്‍ത്തിയിരുന്നു. ആദ്യം 320 രൂപ കുറഞ്ഞു. മണിക്കൂറുകള്‍ക്കുശേഷം സ്വര്‍ണവില വീണ്ടും പരിഷ്‌കരിച്ചു. രണ്ടാം തവണ 240 രൂപ വര്‍ധിപ്പിച്ചിരുന്നു. 

ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില വ്യാഴാഴ്ച രാവിലെ 35 രൂപ ഉയര്‍ന്നു. ഉച്ചയ്ക്ക് വീണ്ടും 25 രൂപ കൂടി ഉയര്‍ന്നു. തുടര്‍ന്ന് വെള്ളിയാഴ്ച 10 രൂപ കുറഞ്ഞു. ശനിയാഴ്ച രാവിലെ 40 രൂപ കുറഞ്ഞു. എന്നാല്‍ മണിക്കൂറിന്റെ വ്യത്യാസത്തില്‍ തന്നെ വീണ്ടും 30 രൂപ വര്‍ധിച്ചു. തുടര്‍ന്ന് ഞായറാഴ്ച മാറ്റമില്ലാതെ തുടര്‍ന്നു. 

18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. വ്യാഴാഴ്ച രാവിലെ 30 രൂപ ഉയര്‍ന്നിരുന്നു. ഉച്ചയ്ക്ക് വീണ്ടും 20 രൂപയുടെ വര്‍ധനവ് ഉണ്ടായി. ശനിയാഴ്ച രാവിലെ 35 രൂപ കുറഞ്ഞു. വീണ്ടും 25 രൂപ ഉയര്‍ന്നു. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3925 രൂപയാണ്

Gold Price | സംസ്ഥാനത്ത് തുടര്‍ച്ചയായ 2-ാം ദിനവും സ്വര്‍ണവിലയില്‍ മാറ്റമില്ല


അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും മാറ്റമില്ല. സാധാരണ വെള്ളിക്ക് കഴിഞ്ഞാഴ്ച നാല് രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില  64 രൂപയാണ്. ഹാള്‍മാര്‍ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാമിന് 90 രൂപയാണ്.

Keywords:  News,Kerala,State,Gold,Gold Price,Business,Finance,Top-Headlines,Trending, Gold Price August 08 Kerala
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia