Gold Price | 3 ദിവസത്തിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു; പവന് 200 രൂപ കൂടി
Aug 2, 2022, 12:37 IST
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വര്‍ണവില ഉയര്‍ന്നു. മൂന്ന് ദിവസത്തിന് ശേഷമാണ് സ്വര്‍ണവില ഉയരുന്നത്. ചെവ്വാഴ്ച ഒറ്റയടിക്ക് 200 രൂപയാണ് ഉയര്‍ന്നത്. തിങ്കളാഴ്ച 80 രൂപയുടെ ഇടിവുണ്ടായിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ചെവ്വാഴ്ചത്തെ വിപണി വില 37,880 രൂപയാണ് .
ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില തിങ്കളാഴ്ച 10 രൂപ കുറഞ്ഞിരുന്നു. ചെവ്വാഴ്ച 25 രൂപ ഉയര്‍ന്നു. വെള്ളിയാഴ്ച 10 രൂപ ഉയര്‍ന്നിരുന്നു. കൂടാതെ, വ്യാഴാഴ്ച രണ്ട് തവണ സ്വര്‍ണവില ഉയര്‍ന്നിരുന്നു. രാവിലെ 35 രൂപയും ഉച്ചയ്ക്ക് 30 രൂപയും ഉയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ചെവ്വാഴ്ചത്തെ വിപണി വില 4735 രൂപയാണ്.
18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. വെള്ളിയാഴ്ച 10 രൂപ ഉയര്‍ന്നിരുന്നു. ചെവ്വാഴ്ച 20 രൂപ ഉയര്‍ന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3910 രൂപയാണ്.
അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. സാധാരണ വെള്ളിക്ക് വെള്ളിയാഴ്ച നാല് രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 64 രൂപയാണ്. ഹാള്‍മാര്‍ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാമിന് 90 രൂപയാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.