Gold Price | കുതിച്ചുയര്‍ന്നതിന്റെ കിതപ്പുമായി സ്വര്‍ണം; വില ഇടിഞ്ഞു; ഒരു പവന് 120 രൂപയുടെ കുറവ്
Apr 30, 2022, 11:14 IST
തിരുവനന്തപുരം: (www.kvartha.com) വെള്ളിയാഴ്ച കുതിച്ചുയര്‍ന്നതിന്റെ കിതപ്പുമായി സ്വര്‍ണം. സംസ്ഥാനത്ത് ശനിയാഴ്ച സ്വര്‍ണവില ഇടിഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ശനിയാഴ്ചത്തെ വിപണി വില 38720 രൂപയായി കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 15 രൂപയുടെ കുറവുണ്ടായി. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ ശനിയാഴ്ചത്തെ വിപണി വില 4840 രൂപയായി.
കഴിഞ്ഞ ഒരാഴ്ചയായി ഇടിഞ്ഞ സ്വര്‍ണവില വെള്ളിയാഴ്ച ഉയര്‍ന്നിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 440 രൂപയുടെ വര്‍ധനവായിരുന്നു വെള്ളിയാഴ്ച ഉണ്ടായത്. സംസ്ഥാനത്ത് വെള്ളിയാഴ്ച ഒരു ഗ്രാം സ്വര്‍ണത്തിന് 55 രൂപയുടെ വര്‍ധനവുണ്ടായിരുന്നു. ആഭ്യന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിപണിയിലും പ്രതിഫലിക്കുന്നത്.
ഈ ആഴ്ചയില്‍ ഇതുവരെ സ്വര്‍ണവില ഇടിയുകയായിരുന്നു. ഇടവേളകളില്‍ കുറഞ്ഞുകൊണ്ടിരുന്ന സ്വര്‍ണവില വെള്ളിയാഴ്ച മാത്രമാണ് കൂടിയത്. ഏപ്രില്‍ 23 ശനിയാഴ്ച 240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞത്. 39200 രൂപയായിരുന്നു അന്നത്തെ വിപണി വില. പിന്നീട് ഇങ്ങോട്ട് ഇടവേളകളില്‍ സ്വര്‍ണവില കൂപ്പുകുത്തുകയായിരുന്നു. ഏപ്രില്‍ 24 നും 25 നും മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷം 26 ന് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. 440 രൂപയുടെ ഇടിവാണ് സംഭവിച്ചത്.
അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. 925 ഹോള്‍മാര്‍ക് വെള്ളിയുടെ വില 100 രൂപയാണ്. വെള്ളിയുടെ വില 70 രൂപയാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.