Gold Price | തകര്‍ച്ചയില്‍ നിന്ന് കുതിപ്പിലേക്ക്; ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



തിരുവനന്തപുരം: (www.kvartha.com) സ്വര്‍ണം തകര്‍ച്ചയില്‍ നിന്ന് ഉയരങ്ങളിലേക്ക് കുതിക്കുന്നു. ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന് 440 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 38840 രൂപയായി. 
Aster mims 04/11/2022

കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 1040 രൂപയാണ് കുറഞ്ഞത്. എന്നാല്‍ വെള്ളിയാഴ്ച സ്വര്‍ണവില കുതിച്ചുയരുകയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 55 രൂപയുടെ വര്‍ധനവുണ്ടായി. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിപണി വില 4855 രൂപയായി ഉയര്‍ന്നു. ആഭ്യന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിപണിയില്‍ പ്രതിഫലിക്കുന്നത്. 

Gold Price | തകര്‍ച്ചയില്‍ നിന്ന് കുതിപ്പിലേക്ക്; ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു


ഈ ആഴ്ചയില്‍ ഇതുവരെ കാണാനായത് സ്വര്‍ണവിലയുടെ ഇടിവായിരുന്നു. ഇടവേളകളില്‍ കുറയുകയല്ലാതെ സ്വര്‍ണവില കൂടിയിരുന്നില്ല. ഏപ്രില്‍ 23 ശനിയാഴ്ച  240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞത്. 39200 രൂപയായിരുന്നു അന്നത്തെ വിപണി വില. പിന്നീട് ഇങ്ങോട്ട് ഇടവേളകളില്‍ സ്വര്‍ണവില കൂപ്പുകുത്തുകയായിരുന്നു. ഏപ്രില്‍ 24 നും 25 നും മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷം 26 ന് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. 440 രൂപയുടെ ഇടിവാണ് സംഭവിച്ചത്. 

അതേസമയം സംസ്ഥാനത്ത് 925 ഹോള്‍മാര്‍ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. 100 രൂപയാണ് 925 ഹോള്‍മാര്‍ക് വെള്ളിയുടെ വില. വെള്ളിയുടെ വിലയിലും മാറ്റമില്ല. വെള്ളിയുടെ വില 70 രൂപയാണ്.

Keywords:  News,Kerala,State,Thiruvananthapuram,Gold,Gold Price,Business,Finance,Trending,Top-Headlines, Gold Price April 29 Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia