Gold Price | താഴ്ചയില്‍തന്നെ തുടരുന്നു; സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല
Apr 27, 2022, 12:21 IST
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് ബുധനാഴ്ച സ്വര്‍ണവിലയില്‍ മാറ്റമില്ല. ചൊവ്വാഴ്ച ഇടിവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന് 440 രൂപ കുറഞ്ഞിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 38760 രൂപയായിരുന്നു. ബുധനാഴ്ചയും മാറ്റമില്ലാതെ ഇതേ വിലയില്‍ തുടരുകയാണ്.
സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 55 രൂപയുടെ കുറവാണ് ചൊവ്വാഴ്ചയുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിപണി വില 4845 രൂപയായി. കഴിഞ്ഞ ദിവസങ്ങളിലും വലിയ ഇടിവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. ശനിയാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപയുടെ കുറവാണ് സംഭവിച്ചത്. ആഭ്യന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിപണിയില്‍ പ്രതിഫലിക്കുന്നത്.
ശനിയാഴ്ച കുറഞ്ഞ സ്വര്‍ണവില ചൊവ്വാഴ്ച വീണ്ടും ഇടിയികയായിരുന്നു. ഏപ്രില്‍ 20 ന് ഒരു പവന്‍ സ്വര്‍ണത്തിന് 560 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞിരുന്നത്. എന്നാല്‍ ഏപ്രില്‍ 21 ന് 120 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. അതിന് മുന്‍പുള്ള ദിവസങ്ങളില്‍ സ്വര്‍ണവില കുതിച്ചുയര്‍ന്നിരുന്നു.
അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞു. 72 രൂപയില്‍ നിന്നും ഒരു രൂപ കുറഞ്ഞ് 71 രൂപയായി. എന്നാല്‍ 925 ഹോള്‍മാര്‍ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. 100 രൂപയാണ് 925 ഹോള്‍മാര്‍ക് വെള്ളിയുടെ വില. കഴിഞ്ഞ ദിവസങ്ങളില്‍ വെള്ളിയുടെ വിലയിലും ഒരു രൂപയുടെ വര്‍ധനവും കുറവും ഉണ്ടായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.