Gold Price | ഇടിവിന് ശേഷം താഴെ തട്ടില്‍തന്നെ തുടരുന്നു; സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് ഞായറാഴ്ച സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇടിവിന് ശേഷം താഴെ തട്ടില്‍തന്നെ തുടരുന്നു. ശനിയാഴ്ച വിപണിയില്‍ സ്വര്‍ണവിലയില്‍ വലിയ ഇടിവാണ് ഉണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപയുടെ കുറവാണ് ശനിയാഴ്ച സംഭവിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 30 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 
Aster mims 04/11/2022

ഒരു പവന്‍ സ്വര്‍ണത്തിന്റെ ഞായറാഴ്ചത്തെ വിപണി വില 39200 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 4900  രൂപയാണ് വില. ആഭ്യന്തര വിപണിയില്‍ മാറ്റങ്ങള്‍ സംഭവിക്കാത്തതിനാലാണ് സ്വര്‍ണവില മാറ്റമില്ലാതെ തുടരാന്‍ കാരണം.  

Gold Price | ഇടിവിന് ശേഷം താഴെ തട്ടില്‍തന്നെ തുടരുന്നു; സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല




ശനിയാഴ്ച കുറഞ്ഞ സ്വര്‍ണ വില ഏപ്രില്‍ 22 ന് മാറ്റമില്ലാതെ തുടര്‍ന്നിരുന്നു. എന്നാല്‍ ഏപ്രില്‍ 21 ന് 120 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. എന്നാല്‍ ഏപ്രില്‍ 20 ന് ഒരു പവന്‍ സ്വര്‍ണത്തിന് 560 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞിരുന്നത്. അതിന് മുന്‍പുള്ള ദിവസങ്ങളില്‍ സ്വര്‍ണവില കുതിച്ചുയര്‍ന്നിരുന്നു. 

അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. 925 ഹോള്‍മാര്‍ക് വെള്ളിയുടെ വില 100 രൂപയാണ്. വെള്ളിയുടെ വില 73 രൂപയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ വെള്ളിയുടെ വിലയിലും ഒരു രൂപയുടെ വര്‍ധനവും കുറവും ഉണ്ടായിരുന്നു.

Keywords:  News, Kerala, State, Thiruvananthapuram, Top-Headlines, Trending, Gold, Gold Price, Business, Finance, Gold Price April 24 Kerala 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia