Gold Price | സംസ്ഥാനത്ത് സ്വര്‍ണവില താഴേക്ക്; പവന് 240 രൂപയുടെ കുറവ്

 


തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ താഴേക്ക്. ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 30 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. 

240 രൂപയുടെ വലിയ ഇടിവ് ഉണ്ടായതോടുകൂടി സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ ശനിയാഴ്ചത്തെ വിപണി വില 39200 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 4900 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഭ്യന്തര വിപണിയില്‍ സംഭവിച്ച മാറ്റങ്ങള്‍ കാരണമാണ് സ്വര്‍ണവിലയില്‍ ഇടിവുണ്ടായിരിക്കുന്നത്. 

Gold Price | സംസ്ഥാനത്ത് സ്വര്‍ണവില താഴേക്ക്; പവന് 240 രൂപയുടെ കുറവ്



വെള്ളിയാഴ്ച സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നിരുന്നു. വെള്ളിയാഴ്ചത്തെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 39440 ആയിരുന്നു. ഏപ്രില്‍ 21 ന് 120 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. എന്നാല്‍ ഏപ്രില്‍ 20 ന് ഒരു പവന്‍ സ്വര്‍ണത്തിന് 560 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞിരുന്നത്. അതിനു മുന്‍പുള്ള ദിവസങ്ങളില്‍ സ്വര്‍ണവില കുതിച്ചുയര്‍ന്നിരുന്നു. 

അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. 925 ഹോള്‍മാര്‍ക് വെള്ളിയുടെ വില 100 രൂപയാണ്. വെള്ളിയുടെ വില 73 രൂപയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ വെള്ളിയുടെ വിലയിലും ഒരു രൂപയുടെ വര്‍ധനവും കുറവും ഉണ്ടായിരുന്നു.

Keywords:  News, Kerala, State, Gold, Gold Price, Thiruvananthapuram, Business, Finance, Top-Headlines, Trending, Gold Price April 23 Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia