കൊച്ചി വാടര്‍ മെട്രോയുടെ പണി ജര്‍മന്‍ പ്രതിനിധി പരിശോധിച്ചു; അത്യാധുനികമായ ബോടിലെ യാത്ര നവോന്മേഷം പകരുന്ന അനുഭവമായിരുന്നുവെന്ന് വിലയിരുത്തല്‍
Apr 9, 2022, 11:51 IST
കൊച്ചി: (www.kvartha.com 09.04.2022) ഇന്‍ഡ്യയിലെ ജര്‍മന്‍ അംബാസഡര്‍ വാള്‍ടര്‍ ജെ ലിന്‍ഡ് നര്‍ വെള്ളിയാഴ്ച കൊച്ചിയിലെ വാടര്‍ മെട്രോ ടെര്‍മിനലുകള്‍ സന്ദര്‍ശിച്ച് 747 കോടി രൂപയുടെ പദ്ധതിയുടെ പ്രവൃത്തികള്‍ പരിശോധിച്ചു. ജര്‍മന്‍ ഡെവലപ്മെന്റ് ബാങ്ക് കെ എഫ് ഡബ്ല്യൂന്റെ സാമ്പത്തിക സഹായത്തോടെയാണ് വാടര്‍ മെട്രോ പദ്ധതി നടപ്പിലാക്കുന്നത്.
വൈറ്റില-കാക്കനാട് റൂടില്‍ പദ്ധതിക്കായി കൊച്ചിന്‍ ഷിപ് യാര്‍ഡ് നിര്‍മിച്ച ഹൈബ്രിഡ് ഇലക്ട്രിക് ബോടിലാണ് ലിന്‍ഡ് നര്‍ എത്തിയത്. രണ്ട് ടെര്‍മിനലുകളും അദ്ദേഹം പരിശോധിച്ചു. വെള്ളിയാഴ്ച രാവിലെ 10 മണിയോടെ വൈറ്റിലയിലെ ജെടിയിലെത്തിയ ജര്‍മന്‍ അംബാസഡര്‍ക്ക് കൊച്ചി മെട്രോ മാനേജിങ് ഡയറക്ടര്‍ ലോക് നാഥ് ബെഹ് റയുടെ നേതൃത്വത്തിലുള്ള സംഘം ഊഷ്മളമായ സ്വീകരണം നല്‍കി.
മെട്രോ റെയില്‍ ഉള്‍പെടെയുള്ള മറ്റ് ഗതാഗത മാര്‍ഗങ്ങളുമായി ബന്ധിപ്പിച്ചാല്‍, വാടര്‍ മെട്രോ ഗതാഗത ശൃംഖലയില്‍ സമൂലമായ മാറ്റം കൊണ്ടുവരുമെന്ന് പരിശോധനയ്ക്ക് ശേഷം ലിന്‍ഡ് നര്‍ പറഞ്ഞു. 'ഒറ്റ ടികറ്റ് ഉപയോഗിച്ച് ഒരു യാത്രക്കാരന് വിവിധ ഗതാഗത മാര്‍ഗങ്ങളില്‍ സഞ്ചരിക്കാന്‍ കഴിയുന്ന സിംഗിള്‍ ടികറ്റിംഗ് സംവിധാനത്തിലൂടെ, വാടര്‍ മെട്രോ ഇന്‍ഡ്യയിലെ ഏറ്റവും സവിശേഷമായ ഗതാഗത സേവനങ്ങളിലൊന്നായി മാറും.
അത്യാധുനികമായ ബോടിലെ യാത്ര എനിക്കൊരു നവോന്മേഷം പകരുന്ന അനുഭവമായിരുന്നു. ആ നവ്യാനുഭവം കൊച്ചിക്കാര്‍ക്കും അനുഭവിക്കാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുവെന്നും' അദ്ദേഹം അഭിപ്രായപ്പെട്ടു.
Keywords: German envoy inspects Kochi Water Metro work, Kochi, News, Technology, Business, Visit, Kochi Metro, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.