GD Birla | ജിഡി ബിർള; സ്വാതന്ത്ര്യ സമരത്തിന് വൻതോതിൽ സാമ്പത്തിക സഹായമെത്തിയത് ഇവിടെ നിന്ന്; ബ്രിടീഷ് ഭരണകാലത്ത് ഇൻഡ്യയ്ക്കായി നിലകൊണ്ട വ്യവസായി

 


ന്യൂഡെൽഹി: (www.kvartha.com) സിമന്റ്, ടെലികോം, അലുമിനിയം, ഫിനാൻഷ്യൽ സേവനങ്ങൾ എന്നിവയിൽ വ്യാപിച്ചുകിടക്കുന്ന ബിർള ഗ്രൂപിൻറെ ശില്പി ഘനശ്യാം ദാസ് ബിർള (GD Birla) ഇൻഡ്യയുടെ സ്വാതന്ത്ര്യത്തിനായുള്ള അഭിലാഷത്തോടെ തന്റെ ബിസിനസ് താൽപര്യങ്ങളെ മാറ്റിവെച്ച വ്യക്തിയായിരുന്നു. മഹാത്മാഗാന്ധിയുടെ അടുത്ത അനുയായിയും സ്വാതന്ത്ര്യ സമരത്തിലെ പല നേതാക്കളുടെ സുഹൃത്തുമായിരുന്ന ജി ഡി ബിർള, ബ്രിടീഷ് ഭരണത്തിനെതിരായുള്ള പോരാട്ടത്തിൽ വൻ തോതിൽ സാമ്പത്തികമായി സഹായിക്കുകയും ചെയ്തു.
               
GD Birla | ജിഡി ബിർള; സ്വാതന്ത്ര്യ സമരത്തിന് വൻതോതിൽ സാമ്പത്തിക സഹായമെത്തിയത് ഇവിടെ നിന്ന്; ബ്രിടീഷ് ഭരണകാലത്ത് ഇൻഡ്യയ്ക്കായി നിലകൊണ്ട വ്യവസായി

1894 ഏപ്രിൽ 10 ന് ജനിച്ച ജിഡി ബിർള 11 വയസ് വരെ ഔപചാരിക വിദ്യാഭ്യാസം നേടി, അതിനുശേഷം അദ്ദേഹം തന്റെ പിതാവ് ബൽദിയോദാസിന്റെ പാത പിന്തുടർന്ന് മുംബൈയിലും പിന്നീട് കൊൽകതയിലും കുടുംബത്തിന്റെ വ്യാപാര മേഖലയിലേക്ക് പോയി. വ്യാപാരിയിൽ നിന്ന് വ്യവസായിയായി മാറാനുള്ള ആഗ്രഹത്തോടെ, കൊൽകതയിൽ തന്റെ ആദ്യത്തെ ചണമില്ലായ ബിർള ജൂട് മാനുഫാക്ചറിംഗ് കംപനി ലിമിറ്റഡ് സ്ഥാപിച്ചു. പിന്നീട് നടന്നത് ചരിത്രം. സ്വാതന്ത്ര്യാനന്തരം, അദ്ദേഹം തന്റെ ജന്മനാടായ രാജസ്താനിലെ പിലാനിയിൽ ബിർള ഇൻസ്റ്റിറ്റ്യൂട് ഓഫ് ടെക്നോളജി ആൻഡ് സയൻസസ് സ്ഥാപിച്ചു.

മഹാത്മാഗാന്ധിയുമായും പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവുമായും അടുത്ത ബന്ധം പുലർത്തിയ അദ്ദേഹം കാലാകാലങ്ങളിൽ പ്രസ്ഥാനത്തിന് സാമ്പത്തിക സഹായം നൽകി. മഹാത്മാഗാന്ധിയുടെ സുഹൃത്ത്, ഉപദേഷ്ടാവ്, ആരാധകൻ എന്നീ നിലകളിലും അദ്ദേഹം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ഡെൽഹിയിലെ ബിർള ഭവനായിരുന്നു എല്ലാ രാഷ്ട്രീയ പ്രവർത്തനങ്ങളുടെയും കേന്ദ്രം. മഹാത്മാഗാന്ധിയോടൊപ്പം രാജ്യത്തിന്റെ ആദ്യ ആഭ്യന്തരമന്ത്രി സർദാർ പടേലിന്റെ അടുത്ത സുഹൃത്തായും അദ്ദേഹം അറിയപ്പെടുന്നു. ഇതുകൂടാതെ, രാജ്യത്തെ മറ്റ് ചില വ്യവസായികളോടൊപ്പം 1927-ൽ 'ഇൻഡ്യൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി' സ്ഥാപിച്ചു. രാജ്യത്തിന് നൽകിയ നിരവധി സംഭാവനകൾക്ക് 1957-ൽ ഇൻഡ്യ ഗവൺമെന്റ് അദ്ദേഹത്തെ പത്മവിഭൂഷൺ നൽകി ആദരിച്ചു. ബ്രിടീഷ് ഭരണകാലത്ത് സാമ്പത്തിക രംഗത്ത് നിന്ന് രാജ്യത്തെ ശക്തിപ്പെടുത്തിയ ജി ഡി ബിർള 1983 ജൂൺ 11 ന് അന്തരിച്ചു.

Keywords: GD Birla, Who Helped Fund for Freedom Struggle, National, News, Newdelhi, Top-Headlines, Independence-Freedom-Struggle, Latest-News, India, British, Business, Mahatma Gandhi, Freedom fighters.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia