രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധന; രണ്ടു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


തിരുവനന്തപുരം: (www.kvartha.com 06.12.2020) രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് ഞായറാഴ്ച കൂടിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് നിലവില്‍ ഇന്ധനവില. നവംബര്‍ 20 ന് ശേഷം പെട്രോളിന് 2.40 രൂപയും ഡീസലിന് 3.36 രൂപയുമാണ് കൂടിയത്. ബിഹാര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടുമാസത്തിന് ശേഷമാണ് എണ്ണക്കമ്പനികള്‍ പ്രതിദിന വില പുതുക്കല്‍ പുനരാരംഭിച്ചത്.
Aster mims 04/11/2022

രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധന; രണ്ടു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

സംസ്ഥാനത്ത് പലയിടത്തും പെട്രോള്‍ വില 85 രൂപയാണ്. കൊച്ചി നഗരത്തില്‍ പെട്രോളിന് 83.66 രൂപയാണ്. ഡീസലിന് 77.74 രൂപ. തിരുവനന്തപുരം നഗരപരിധിക്ക് പുറത്ത് പെട്രോളിന് 85 രൂപയും ഡീസലിന് 79 രൂപയുമാണ്.

അന്താരാഷ്ട്ര വിപണിയില്‍ അംസംസ്‌കൃത എണ്ണയ്ക്ക് വില കൂടിയാണ് ഇപ്പോഴത്തെ വിലവര്‍ധനയ്ക്ക് കാരണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. നേരത്തെ ഗാര്‍ഹിക പാചകവാതക വില ഒറ്റയടിക്ക് 50 രൂപയാണ് ഉയര്‍ന്നത്.

Keywords:  News, Kerala, State, Thiruvananthapuram, Petrol, Petrol Price, Business, Finance, Fuel prices rise again in the country, at a two-year high
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script