ഇന്ധനവില വർധനവിൽ നട്ടം തിരിഞ്ഞു പൊതുജനം; 2014ൽ പെട്രോളിന് കേന്ദ്ര എക്‌സൈസ് നികുതി 9.48 രൂപ; ഇപ്പോൾ 32.90; ക്രൂഡോയിൽ വിലകുറഞ്ഞിട്ടും കാര്യമില്ല; പാരയായി നികുതികൾ
Oct 27, 2021, 19:05 IST
തിരുവനന്തപുരം: (www.kvartha.com 27.10.2021) അന്താരാഷ്ട്ര വിപണയിൽ ക്രൂഡോയിൽ വിലകുറഞ്ഞിട്ടും പൊതുജനത്തിന് അതിന്റെ ഗുണമൊന്നും ലഭിക്കുന്നില്ല. ഇന്ധനവില ദിനേന വർധിച്ചുകൊണ്ടിരിക്കുകയാണ്. 2008 ൽ ക്രൂഡോയിലിന് 132 ഡോളർ ആയിരുന്നപ്പോൾ ഇൻഡ്യയിൽ പെട്രോൾ വില 51 രൂപ ആയിരുന്നെങ്കിൽ, ഇപ്പോൾ ക്രൂഡോയിലിന് 84 ഡോളർ ആയപ്പോൾ പെട്രോൾ വില 108 രൂപ കവിഞ്ഞു.
കേന്ദ്ര, സംസ്ഥാന സർകാരുകൾ ഈടാക്കുന്ന നികുതികളാണ് പൊതുജങ്ങൾക്ക് പാരയാകുന്നത്. 2014ൽ പെട്രോളിന് കേന്ദ്ര എക്‌സൈസ് നികുതി 9.48 രൂപ ആയിരുന്നെങ്കിൽ ഇപ്പോൾ 32.90 രൂപയാണ്. വലിയ വർധനവാണ് ഇക്കാര്യത്തിൽ ഉണ്ടായത്. കേരളം ഈടാക്കുന്ന നികുതി, പെട്രോളിന് 27.42 ശതമാനമുണ്ടായിരുന്നത് ഇപ്പോള്‍ 30.08 ശതമാനമാണ്. ഡീസലിന്റെ നികുതിയും നേരിയ തോതിൽ വർധിച്ചു.
എല്ലാ സംസ്ഥാനങ്ങൾക്കും മൊത്തം നികുതി വരുമാനം വൻ തോതിൽ വർധിച്ചിട്ടുണ്ട്. നികുതിയിലൂടെ മാത്രം കേരളത്തിന് 8704 കോടി രൂപ വരുമാനം ലഭിച്ചതായി 'കേരള കൗമുദി' റിപോർട് ചെയ്യുന്നു. കേന്ദ്ര സംസ്ഥാന സർകാരുകൾ തങ്ങളുടെ നികുതി കുറച്ചാല്‍ തന്നെ പെട്രോള്‍ വില നൂറിന് താഴെയെത്തുമെന്നാണ് വിലയിരുത്തൽ.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.