SWISS-TOWER 24/07/2023

Oil Price | ഏപ്രില്‍ ഒന്നു മുതല്‍ കേരളത്തില്‍ പെട്രോളിനും ഡീസലിനും 2 രൂപ വീതം കൂടും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) ഏപ്രില്‍ ഒന്നു മുതല്‍ കേരളത്തില്‍ പെട്രോളിനും ഡീസലിനും രണ്ടു രൂപ വീതം കൂടും. സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം അനുസരിച്ചാണ് തീരുമാനം. സാമൂഹ്യസുരക്ഷാ ഫന്‍ഡിലേക്കുള്ള വിഹിതമായാണ് ഇന്ധന സെസ് പിരിക്കുന്നത്. ഒരു ലീറ്റര്‍ പെട്രോളിന് 105.59 രൂപയും ഡീസലിന് 94.53 രൂപയുമാണ് കൊച്ചിയില്‍ ബുധനാഴ്ചത്തെ വില. ഇത് ശനിയാഴ്ച 107.5 രൂപയും 96.53 രൂപയുമാകും.

അടിസ്ഥാനവില ലീറ്ററിനു 57.46 രൂപയുള്ള പെട്രോളും 58.27 രൂപയുള്ള ഡീസലും ഉയര്‍ന്ന വിലയിലേക്കെത്തുന്നത് വിവിധ നികുതികള്‍ കാരണമാണ്. ഒരു ലീറ്റര്‍ ഇന്ധനം നിറയ്ക്കുമ്പോള്‍ കിഫ്ബിയിലേക്ക് ഒരു രൂപ നിലവില്‍ ഈടാക്കുന്നുണ്ട്. ഇതിനു പുറമേ സെസുമുണ്ട്.

Oil Price | ഏപ്രില്‍ ഒന്നു മുതല്‍ കേരളത്തില്‍ പെട്രോളിനും ഡീസലിനും 2 രൂപ വീതം കൂടും

ഒരു ലീറ്ററിന് 25 പൈസയാണ് സെസായി ഈടാക്കുന്നത്. ഇതിനു പുറമേയാണ് രണ്ടു രൂപ സാമൂഹ്യ സെസ് ഏര്‍പ്പെടുത്തുന്നത്. ഒരു വര്‍ഷം 750 കോടി രൂപയാണ് സര്‍കാര്‍ ഇന്ധന സെസിലൂടെ പ്രതീക്ഷിക്കുന്നത്. 1000 കോടി രൂപ ലഭിക്കുമെന്നാണ് ജി എസ് ടി വകുപ്പ് പറയുന്നത്.

പെട്രോള്‍ വില (കൊച്ചിയിലെ വില, 1000 ലീറ്ററിന്റെ വില അടിസ്ഥാനമാക്കി)

1. അടിസ്ഥാനവില 57,467.54

2. ഒരു ലിറ്ററിന് 105.59

3. റീടൈയില്‍ വില 1,05,590.01

4. എക്‌സൈസ് ഡ്യൂടി 19,900

5. എ എസ് ടി 1000 (കിഫ്ബിയിലേക്ക്)

6. ഗതാഗത ചെലവ് 148

7. ടാക്‌സബിള്‍ വാല്യു 77,515.54

8. സ്റ്റേറ്റ് ടാക്‌സ് 23,316.67

9. കമിഷന്‍ 3514.63

10. സെസ് 243.17

11. കമിഷനു മുന്‍പുള്ള തുക 1,02,075.38

ഡീസല്‍വില (കൊച്ചിയിലെ വില)

1. അടിസ്ഥാനവില 58272.66

2. ഒരു ലീറ്ററിന് 94.53
Aster mims 04/11/2022

3. എക്‌സൈസ് ഡ്യൂടി 15800

4. സ്റ്റേറ്റ് ടാക്‌സ് 16892.62

5. ഗതാഗത ചിലവ് 148

6. ടാക്‌സബിള്‍ വാല്യു 74220.66

7. കമിഷന് മുന്‍പുള്ള തുക 92292.21

8. കമിഷന്‍ 2237.79

9. എ എസ് ടി 1000(കിഫ്ബിയിലേക്ക്)

10. റീടൈയില്‍ വില 94530

11. സെസ് 178.93

Keywords:  From April 1, petrol and diesel prices in Kerala will increase by Rs 2 each, Thiruvananthapuram, News, Petrol Price, Business, Increased, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia