ചൈനീസ് സ്മാർട് ഫോൺ ഭീമനെ വിടാതെ ഇ ഡി; അന്വേഷണത്തിന് ഹാജരാകാൻ ഷഓമി ഇൻഡ്യയുടെ മുൻ മാനജിംഗ് ഡയറക്ടർക്ക് സമൻസ്
Apr 13, 2022, 12:12 IST
ന്യൂഡൽഹി: (www.kvartha.com 13.04.2022) ഷഓമി ഇൻഡ്യയുടെ മുൻ മാനജിംഗ് ഡയറക്ടർ മനു കുമാർ ജെയിനിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമൻസ് അയച്ചു. കംപനിയുടെ ബിസിനസ് രീതികൾ ഇൻഡ്യൻ വിദേശനാണ്യ വിനിമയ നിയമങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന അന്വേഷണത്തിനായാണ് ഇ ഡി വിളിപ്പിച്ചതെന്നാണ് വിവരം.
ഈ വർഷം ഫെബ്രുവരി മുതൽ ഷഓമിക്കെതിരെ ഇഡി അന്വേഷണം നടത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇഡി മനു കുമാർ ജെയിനെ വിളിപ്പിച്ചത്. എന്നാൽ അദ്ദേഹത്തെ വിളിച്ചതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. നിലവിൽ ഷഓമിയുടെ ഗ്ലോബൽ വൈസ് പ്രസിഡന്റാണ് ജെയിൻ.
അന്വേഷണത്തെക്കുറിച്ച് ചോദിച്ചപ്പോൾ, കംപനി എല്ലാ ഇൻഡ്യൻ നിയമങ്ങളും അനുസരിക്കുന്നുവെന്ന് ഷഓമി വക്താവ് പറഞ്ഞു. അന്വേഷണവുമായി സഹകരിക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞു.
< !- START disable copy paste -->

Keywords: Former Xiaomi India head Manu Jain summoned by ED, National, News, Top-Headlines, Smart Phone, President, Business, India, Investigation.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.