ഉത്തര മലബാറിലാദ്യമായി സമഗ്ര ട്രോമ എമര്‍ജന്‍സി മെഡിസിന്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു; നേതൃത്വം വഹിക്കുന്നത് കണ്ണൂര്‍ ആസ്റ്റര്‍ മിംസ്; പ്രഗത്ഭരായ ഡോക്ടര്‍മാര്‍ പങ്കെടുക്കും
Mar 11, 2022, 21:11 IST
കണ്ണൂര്‍: (www.kvartha.com 11.03.2022) ഉത്തര മലബാറിലാദ്യമായി സമഗ്ര ട്രോമ എമര്‍ജന്‍സി മെഡിസിന്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗമാണ് നേതൃത്വം വഹിക്കുന്നത്. അപകടങ്ങള്‍ ഉള്‍പെടെയുള്ള അടിയന്തര ചികിത്സ ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം സ്വീകരിക്കേണ്ട ശാസ്ത്രീയവും നൂതനവുമായ ചികിത്സാ രീതികളെയും സംവിധാനങ്ങളെയും ഡോക്ടര്‍മാര്‍ക്കും മെഡികല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും പരിചയപ്പെടുത്താനും പരിശീലനം നൽകാനുമാണ് ലക്ഷ്യമിടുന്നത്.
'ലേറ്റസ്റ്റ് അപ്ഡേറ്റ്സ് ആൻഡ് കണ്‍സപ്റ്റ്സ് ഇന്‍ ഇനിഷ്യല്‍ ട്രോമ മാനജ്മെന്റ്' എന്ന വിഷയത്തിൽ മാര്‍ച് 12, 13ന് കണ്ണൂര്‍ തളിക്കാവിലെ ബിനാലെ ഇന്റര്‍നാഷണലില്‍ വെച്ച് കോണ്‍ക്ലേവ് നടക്കും. വിവിധ വിഷയങ്ങളെ അധികരിച്ച് നടക്കുന്ന ശില്‍പ ശാലകള്‍ക്കും പഠനക്ലാസുകള്‍ക്കും പരസ്പര സംവാദങ്ങള്‍ക്കും എമര്‍ജന്‍സി മെഡിസിന്‍ രംഗത്തെ പ്രഗത്ഭരായ ഡോക്ടര്‍മാര്‍ നേതൃത്വം വഹിക്കും. ഇതിന് പുറമെ പോസ്റ്റര്‍ പ്രദർശനം, ക്വിസ് മത്സരം തുടങ്ങിയവയും കോണ്‍ക്ലേവിന്റെ ഭാഗമായി സംഘടിപ്പിക്കും.
'പഠിതാക്കള്‍ എന്ത് പഠിച്ചെടുക്കുന്നു, ചികിത്സകര്‍ എന്ന് ചെയ്യുന്നു, വിദഗ്ധർ എന്ത് ചിന്തിക്കുന്നു - അന്തരം നമുക്ക് ഇല്ലാതാക്കാം' എന്ന വിഷയത്തെ അധികരിച്ചാണ് ആദ്യദിനത്തിൽ ശില്‍പ ശാല നടക്കുക. രണ്ടാമത്തെ ദിവസം 'ദി ഫിസിയോളജികലി ഡിഫികല്‍ട് എയര്‍വേ' എന്ന വിഷയത്തിൽ ഡോ. വേണുഗോപാലന്‍ പി പി, 'ഡാമേജ് കണ്‍ട്രോള്‍ റെസസിറ്റേഷന്‍' എന്ന വിഷയത്തിൽ ഡോ. ജിനേഷ്, 'ബ്ലഡ് ആൻഡ് ഫ്ളൂയിഡ്സ് ഇന്‍ ട്രോമ - ദി സയന്‍സ് ഓഫ് റെസസിറ്റേഷന്‍' എന്ന വിഷയത്തിൽ ഡോ. റിനോയ്, 'ബ്ലഡ് അബ്ഡൊമിനല്‍ ട്രോമ നാവിഗേറ്റിങ്ങ് ക്രോസ് റോഡ്സ്' എന്ന വിഷയത്തിൽ ഡോ. ശ്രീനിവാസ് ഐ സി, 'മാനജ്മെന്റ് ഓഫ് ട്രോമാറ്റിക് ബ്രെയിന്‍ ഇഞ്ചുറി-ബേസിക് കണ്‍സപ്ട്സ്' എന്ന വിഷയത്തിൽ ഡോ. രമേഷ് സി വി, 'പെരിഫറല്‍ വാസ്‌കുലാര്‍ ഇഞ്ചുറി ദി കടിംഗ് എഡ്ജ്' എന്ന വിഷയത്തില്‍ ഡോ. കെ. എസ്. കൃഷ്ണകുമാര്‍, 'ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി-ബൈലോട് ഇന്‍ ട്രോമ' എന്ന വിഷയത്തില്‍ ഡോ. ജുനൈസ് എം എന്നിവര്‍ ക്ലാസുകള്‍ നയിക്കും.
വാർത്താസമ്മേളനത്തിൽ എമർജൻസി ഡിപാർട്മെന്റ് ഹെഡ് ആൻഡ് ഓർഗനൈസിങ് കമിറ്റി ചെയർമാൻ ഡോ. ജിനേഷ്, സയന്റിഫിക് കമിറ്റി ചെയർമാൻ അരുൺ രാജ് ചന്ദ്രൻ, ഓർഗനൈസിങ് കമിറ്റി കൺവീനർ ഡോ. അബൂബകർ, ബിസിനസ് ഡെവലപ്മെന്റ് ഹെഡ് ജ്യോതിപ്രസാദ് എന്നിവർ പങ്കെടുത്തു.

Keywords: News, Kerala, Kannur, Press meet, Malabar, Doctor, Treatment, Health, Hospital, Business, North Malabar, Trauma Emergency Medicine, For the first time in North Malabar, a comprehensive Trauma Emergency Medicine Conclave is being organized.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.