പ്രതിസന്ധികള്‍ക്കിടെ പ്രതീക്ഷയേറുന്ന കേന്ദ്ര ബജറ്റ്; പ്രഖ്യാപനങ്ങള്‍ കാത്ത് രാജ്യം

 




ന്യൂഡെല്‍ഹി: (www.kvartha.com 01.02.2021) കോവിഡ് പ്രതിസന്ധിക്കും സാമ്പത്തിക മാന്ദ്യത്തിനും കര്‍ഷക പ്രക്ഷോഭങ്ങള്‍ക്കുമിടെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ രാവിലെ 11ന് അവതരിപ്പിക്കും. 10.15ന് കേന്ദ്രമന്ത്രിസഭാ യോഗം പാര്‍ലമെന്റില്‍ ചേരും. ആരോഗ്യമേഖലയ്ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഊന്നല്‍ നല്‍കും. 

പ്രതിസന്ധികള്‍ക്കിടെ പ്രതീക്ഷയേറുന്ന കേന്ദ്ര ബജറ്റ്; പ്രഖ്യാപനങ്ങള്‍ കാത്ത് രാജ്യം


വ്യവസായമേഖലയുടെ തിരിച്ചുവരവിനും ഓഹരിവിറ്റഴിക്കല്‍ മുന്‍നിര്‍ത്തിയുള്ള ധനസമാഹരണത്തിനും നിര്‍മല സീതാരാമന്‍ കാര്യമായ പരിഗണന നല്‍കും. ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്ക് കൂടുതല്‍ സഹായങ്ങള്‍ ബജറ്റിലുണ്ടാകും. ആത്മനിര്‍ഭര്‍ ഭാരത് എന്ന ലക്ഷ്യത്തിനായുള്ള പ്രഖ്യാപനങ്ങളും അസംതൃപ്തികള്‍ മറികടക്കാനുള്ള പൊടിക്കൈകളും ബജറ്റില്‍ ഇടംപിടിക്കും.

Keywords:  News, National, India, New Delhi, Budget, UnionBudget2021, Finance, Business, Farmers, FM Sitharaman to present Union Budget 2021 today
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia