VD Satheesan | തൃക്കാക്കരയില്‍ ജനങ്ങളെ സമീപിച്ചപ്പോള്‍ സര്‍കാരിന് ജനരോഷം ബോധ്യപ്പെട്ടു; എല്‍ ഡി എഫ് ജനങ്ങളോട് തെറ്റ് സമ്മതിക്കണം; സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തിന്റെ ഒന്നാംഘട്ടം വിജയിച്ചു; നിരപരാധികളായ സ്ത്രീകളും കുട്ടികളും ഉള്‍പെടെയുള്ളവര്‍ക്കെതിരെ ചുമത്തിരിക്കുന്ന മുഴുവന്‍ കേസുകളും പിന്‍വലിക്കണമെന്ന് വി ഡി സതീശന്‍

 


കൊച്ചി: (www.kvartha.com) സില്‍വര്‍ ലൈന്‍ വിഷയത്തില്‍ എല്‍ ഡി എഫ് സര്‍കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സില്‍വര്‍ ലൈനിനായി കല്ലിടുന്നത് നിര്‍ത്തിവയ്ക്കാനുള്ള സര്‍കാരിന്റെ തീരുമാനമാണ് വിഡി സതീശന്റെ കുറ്റപ്പെടുത്തലിന് കാരണം.

VD Satheesan | തൃക്കാക്കരയില്‍ ജനങ്ങളെ സമീപിച്ചപ്പോള്‍ സര്‍കാരിന് ജനരോഷം ബോധ്യപ്പെട്ടു; എല്‍ ഡി എഫ് ജനങ്ങളോട് തെറ്റ് സമ്മതിക്കണം; സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തിന്റെ ഒന്നാംഘട്ടം വിജയിച്ചു; നിരപരാധികളായ സ്ത്രീകളും കുട്ടികളും ഉള്‍പെടെയുള്ളവര്‍ക്കെതിരെ ചുമത്തിരിക്കുന്ന മുഴുവന്‍ കേസുകളും പിന്‍വലിക്കണമെന്ന് വി ഡി സതീശന്‍

സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തിന്റെ ഒന്നാംഘട്ടം വിജയിച്ചതായും പ്രതിപക്ഷ നേതാവ് അവകാശപ്പെട്ടു. കല്ലിടല്‍ നടത്താതെ തന്നെ സാമൂഹിക ആഘാത പഠനം നടത്താമെന്ന പ്രതിപക്ഷത്തിന്റെ നിര്‍ദേശം ചെവിക്കൊള്ളാതിരുന്ന സര്‍കാരിന് ഇപ്പോള്‍ ബോധോദയം ഉണ്ടായിരിക്കുകയാണെന്നും സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സര്‍കാര്‍ ജനങ്ങളോട് തെറ്റ് സമ്മതിക്കണം. നിരപരാധികളായ സ്ത്രീകളും കുട്ടികളും ഉള്‍പെടെയുള്ളവര്‍ക്കെതിരെ ചുമത്തിരിക്കുന്ന മുഴുവന്‍ കേസുകളും പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൃക്കാക്കരയില്‍ ജനങ്ങളെ സമീപിച്ചപ്പോള്‍ ജനരോഷം സര്‍കാരിന് ബോധ്യപ്പെട്ടു. കമിഷന്‍ റെയിലിന് ജനം എതിരായതു കൊണ്ടാണ് കല്ലിടല്‍ നിര്‍ത്താന്‍ സര്‍കാര്‍ തയ്യാറായതെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

ആര് സമരം ചെയ്താലും കല്ലിടല്‍ തുടരുമെന്ന പ്രഖ്യാപനത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് പിറകോട്ട് പോകേണ്ടി വന്നു. ഭൂമി ഏറ്റെടുക്കാനുള്ള കുതന്ത്രമായിരുന്നു കല്ലിടല്‍. എന്നാല്‍ ജനശക്തിക്ക് മുന്നില്‍ എല്ലാ കുതന്ത്രങ്ങളും പൊളിഞ്ഞു. ഒന്നാംഘട്ട സമരം വിജയിച്ചതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും സതീശന്‍ പറഞ്ഞു.

എന്ത് വന്നാലും പദ്ധതി നടപ്പാക്കുമെന്ന ധാര്‍ഷ്ട്യത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് പിന്നോട്ട് പോകേണ്ടി വരും. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരങ്ങള്‍ക്ക് മുന്നില്‍ നരേന്ദ്രമോദി മുട്ട് മടക്കിയതിന് സമാനമായ രീതിയിലാണ് ഇവിടെ സംസ്ഥാന സര്‍കാരും മുട്ട് മടക്കിയത്. കേരള സമര ചരിത്രത്തിലെ ഐതിഹാസിക സംഭവമായി സില്‍വര്‍ ലൈന്‍ വിരുദ്ധ സമരം മാറുമെന്ന് പ്രതിപക്ഷം നേരത്തെ പറഞ്ഞതാണ്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തുടങ്ങുമ്പോള്‍ കെ റെയില്‍ ചര്‍ച ചെയ്യുമെന്ന വെല്ലുവിളിയാണ് എല്‍ഡിഎഫ് കണ്‍വീനറും വ്യവസായ മന്ത്രിയും നടത്തിയത്. എന്നാല്‍ മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ എല്‍ഡിഎഫ് കണ്‍വീനര്‍ മാറ്റിപ്പറഞ്ഞു. വികസനം ചര്‍ച ചെയ്യാമെന്ന യുഡിഎഫിന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ തയാറായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സാമൂഹികാഘാത പഠനത്തിന് മുന്നോടിയായുള്ള കല്ലിടല്‍ നിര്‍ത്താനും ജിപിഎസ് സംവിധാനത്തിലൂടെ സര്‍വേ നടത്താനും റവന്യൂ വകുപ്പ് തീരുമാനിച്ചതിന് പിന്നാലെയാണ് കെ-റെയില്‍ വിരുദ്ധ സമരം വിജയിച്ചുവെന്ന അവകാശവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്.

Keywords: First victory of anti-Silver Line protests, says VD Satheesan on GPS survey, Kochi, Press meet, Politics, Technology, Business, UDF, LDF, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia