സുഹൃത്തുക്കള്‍ ഒരുമിച്ചെടുത്ത ഭാഗ്യക്കുറിക്ക് 70 ലക്ഷത്തിന്റെ ഒന്നാം സമ്മാനം; ഒരു ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്ന് വിജയികള്‍

 


ADVERTISEMENT

കുറുപ്പംപടി: (www.kvartha.com 14.01.2021) സുഹൃത്തുക്കള്‍ ഒരുമിച്ചെടുത്ത ഭാഗ്യക്കുറിക്ക് 70 ലക്ഷത്തിന്റെ ഒന്നാം സമ്മാനം. അക്ഷയ ലോട്ടറിയുടെ 70 ലക്ഷം രൂപയാണു കുറുപ്പംപടി ചിറങ്ങര സി ഒ സലോമോനും നെല്ലിമോളം കരിപ്പേലി കെ സി ഏലിയാസിനും ലഭിച്ചത്. ലഭിച്ച തുകയുടെ ഒരു ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്നു കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രല്‍ മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഇരുവരും പറഞ്ഞു.  സുഹൃത്തുക്കള്‍ ഒരുമിച്ചെടുത്ത ഭാഗ്യക്കുറിക്ക് 70 ലക്ഷത്തിന്റെ ഒന്നാം സമ്മാനം; ഒരു ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്ന് വിജയികള്‍
Aster_MIMS ജനുവരി ആറിന് നറുക്കെടുത്ത ലോട്ടറിയുടെ എജെ 127101 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കുറുപ്പംപടി പല്ലവി ഏജന്‍സിയില്‍ നിന്ന് ഇരുവരും ഒരേ സീരീസിലുള്ള 10 ടിക്കറ്റുകള്‍ എടുത്തു. ബാക്കിയുള്ള ടിക്കറ്റുകള്‍ക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനവും ലഭിക്കും.

കേരള ബാങ്ക് ശാഖയില്‍ ടിക്കറ്റ് ഏല്‍പിച്ചു. നികുതിയും കമ്മിഷനും കഴിഞ്ഞ് ഏകദേശം 22 ലക്ഷം രൂപ വീതം ഇരുവര്‍ക്കും ലഭിക്കും. കുറുപ്പംപടി ടൗണില്‍ ബേക്കറി നടത്തുകയാണ് സലോമോന്‍. ഏലിയാസ് കര്‍ഷകനാണ്.

Keywords:  First prize of Rs 70 lakh for a lottery drawn by friends; Winners will donate a portion to charity, Local News, News, Lottery, Lottery Seller, Winner, Business, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia