സുഹൃത്തുക്കള്‍ ഒരുമിച്ചെടുത്ത ഭാഗ്യക്കുറിക്ക് 70 ലക്ഷത്തിന്റെ ഒന്നാം സമ്മാനം; ഒരു ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്ന് വിജയികള്‍
Jan 14, 2021, 19:52 IST
കുറുപ്പംപടി: (www.kvartha.com 14.01.2021) സുഹൃത്തുക്കള്‍ ഒരുമിച്ചെടുത്ത ഭാഗ്യക്കുറിക്ക് 70 ലക്ഷത്തിന്റെ ഒന്നാം സമ്മാനം. അക്ഷയ ലോട്ടറിയുടെ 70 ലക്ഷം രൂപയാണു കുറുപ്പംപടി ചിറങ്ങര സി ഒ സലോമോനും നെല്ലിമോളം കരിപ്പേലി കെ സി ഏലിയാസിനും ലഭിച്ചത്. ലഭിച്ച തുകയുടെ ഒരു ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്കുമെന്നു കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രല്‍ മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഇരുവരും പറഞ്ഞു.

കേരള ബാങ്ക് ശാഖയില്‍ ടിക്കറ്റ് ഏല്പിച്ചു. നികുതിയും കമ്മിഷനും കഴിഞ്ഞ് ഏകദേശം 22 ലക്ഷം രൂപ വീതം ഇരുവര്‍ക്കും ലഭിക്കും. കുറുപ്പംപടി ടൗണില്‍ ബേക്കറി നടത്തുകയാണ് സലോമോന്. ഏലിയാസ് കര്‍ഷകനാണ്.
Keywords: First prize of Rs 70 lakh for a lottery drawn by friends; Winners will donate a portion to charity, Local News, News, Lottery, Lottery Seller, Winner, Business, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.