Financial Scam | കണ്ണൂരില്‍ കോടികളുടെ നിക്ഷേപവുമായി സാമ്പത്തിക സ്ഥാപനം മുങ്ങി; കള്ളപ്പണം വെളുപ്പിക്കാന്‍ ഇറങ്ങിയവര്‍ക്ക് നഷ്ടമായത് ലക്ഷങ്ങള്‍

 



കണ്ണൂര്‍: (www.kvartha.com) ഉയര്‍ന്ന പലിശ വാഗ്ധാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് കാലാവധിയായിട്ടും മുതല്‍ തുകയോ പലിശയോ തിരിച്ചു നല്‍കാത്ത കണ്ണൂര്‍ അര്‍ബന്‍ നിധിയെന്ന സ്ഥാപനത്തിനെതിരെ കൂടുതല്‍ പരാതിയുമായി നിക്ഷേപകര്‍ രംഗത്തെത്തി. 

കണ്ണൂര്‍ നഗരത്തിലെ റെയില്‍വേ മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപത്തെ ആദര്‍ശ് ആര്‍കേഡിലാണ് സ്ഥാപനം പ്രവര്‍ത്തിച്ചുവരുന്നത്. 2013-ലെ കേന്ദ്രസര്‍കാരിന്റെ പുതിയ നിയമപ്രകാരം രാജ്യത്തെമ്പാടും നിലവില്‍ വന്ന ആയിരക്കണക്കിന് സ്ഥാപനങ്ങളില്‍ ഒന്നാണിത്. കണ്ണൂരില്‍ തന്നെ കണ്ണൂര്‍ അര്‍ബന്‍ നിധിക്ക് സമാനമായ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്ഥാപനത്തിന്റെ നിയമപ്രകാരം ഇതിലെ നിക്ഷേപങ്ങള്‍ സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്കായി ഉപയോഗിക്കാം.  

Financial Scam | കണ്ണൂരില്‍ കോടികളുടെ നിക്ഷേപവുമായി സാമ്പത്തിക സ്ഥാപനം മുങ്ങി; കള്ളപ്പണം വെളുപ്പിക്കാന്‍ ഇറങ്ങിയവര്‍ക്ക് നഷ്ടമായത് ലക്ഷങ്ങള്‍


വന്‍പലിശ വാഗ്ധാനം ചെയ്യുന്നുണ്ടെങ്കിലും നിക്ഷേപത്തിന് യാതൊരു ഉറപ്പുമില്ലെന്നാണ് വസ്തുത. നിക്ഷേപം സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ടി ഉപയോഗിക്കാമെന്നതിനാല്‍ സ്ഥാപനം തകര്‍ന്നാലും നിക്ഷേപകര്‍ക്ക് പണം തിരിച്ചു കൊടുക്കണമെന്ന ബാധ്യതയും സ്ഥാപനത്തിനില്ല. 

കളളപ്പണം വെട്ടിക്കുന്നതിനായി സമൂഹത്തിനെ ഉന്നതരായ നിരവധി പേരാണ് ഇവിടെ ലക്ഷങ്ങള്‍ നിക്ഷേപിച്ചതെന്ന ആരോപണങ്ങള്‍ ഉയരുന്നുണ്ട്. കണ്ണൂരിലെ ഒരു ഡോക്ടര്‍മാത്രം ഇവിടെ 30 ലക്ഷം രൂപ നിക്ഷേപിച്ചുവെന്നാണ് പരാതി. പണത്തിന്റെ സ്രോതസ് വെളിപ്പെടുത്തണമെന്നതിനാല്‍ പലരും പൊലീസ് കേസ് അന്വേഷണത്തിന് താല്‍പര്യം കാണിക്കുന്നില്ല. ഇതോടെ കോടികളുമായി മുങ്ങിയ സ്ഥാപനത്തിനെ നിയമപരമായി നേരിടാനുള്ള സാധ്യതയും മങ്ങിയിരിക്കുകയാണ്. കളളപ്പണം കള്ളപ്പണം വെളുപ്പിക്കാനുള്ള സൂത്രവിദ്യയായി സ്ഥാപനത്തെ കണ്ടവര്‍ക്കൊക്കെ കനത്ത തിരിച്ചടിയായിരിക്കുകയാണെന്നാണ് ആക്ഷേപം.

Keywords:  News,Kerala,State,Top-Headlines,Kannur,Fraud,Complaint, Allegation,Finance, Business, Financial institution sunk in Kannur with an investment of crores
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia