നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം: അവകാശികളില്ലാത്ത നിക്ഷേപം തിരിച്ചുപിടിക്കാൻ റിസർവ് ബാങ്ക് പ്രത്യേക ക്യാമ്പയിൻ 

 
RBI logo with text about money
Watermark

Photo Credit: Facebook/ RBI Updates 

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● നവംബർ-ഡിസംബർ മാസങ്ങളിലായി മറന്നുപോയ പണം തിരികെ ലഭിക്കും.
● പത്ത് വർഷം പ്രവർത്തനരഹിതമായ അക്കൗണ്ടുകളിലെ തുകയാണ് തിരികെ ലഭിക്കുക.
● 'ഉദ്ഗം പോർട്ടൽ' വഴി നിക്ഷേപങ്ങൾ കണ്ടെത്താൻ ഉപഭോക്താക്കൾക്ക് സാധിക്കും.
● പണം തിരികെ നേടാൻ ബാങ്ക് ശാഖ സന്ദർശിച്ച് കെവൈസി രേഖകൾ നൽകിയാൽ മതി.

കണ്ണൂർ: (KVARTHA) വർഷങ്ങളായി ഉപയോഗിക്കാത്ത ബാങ്ക് അക്കൗണ്ടുകളിലെയും കാലാവധി കഴിഞ്ഞിട്ടും പിൻവലിക്കാത്ത സ്ഥിരനിക്ഷേപങ്ങളിലെയും പണം ഉടമകൾക്ക് തിരിച്ചുപിടിക്കാൻ അവസരം. ഇതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. നവംബർ-ഡിസംബർ മാസങ്ങളിലായി മറന്നുപോയ പണം തിരികെയെടുക്കാം.

Aster mims 04/11/2022

രണ്ട് വർഷം മുതൽ 10 വർഷം വരെ പ്രവർത്തനരഹിതമായ അക്കൗണ്ടുകളിലെ തുകയും കാലാവധി കഴിഞ്ഞ് പത്തുവർഷം പിന്നിട്ടിട്ടും പിൻവലിക്കാത്ത സ്ഥിരനിക്ഷേപങ്ങളിലെ തുകയും നിക്ഷേപക വിദ്യാഭ്യാസ ബോധവൽക്കരണ ഫണ്ടിലേക്കാണ് നിലവിൽ മാറ്റിയിട്ടുള്ളത്. 

ഇതിൽ നിന്നും ഉടമയ്‌ക്കോ അവകാശിക്കോ തുക പിൻവലിക്കാം എന്നാണ് ആർബിഐ അറിയിച്ചിട്ടുള്ളത്. ഇതിനായി സംഘടിപ്പിച്ച 'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം' എന്ന പേരിലുള്ള പ്രത്യേക ക്യാമ്പയിൻ ആരംഭിച്ചു.

പരമാവധി പേർക്ക് മറന്നുപോയ നിക്ഷേപങ്ങൾ തിരികെ ലഭ്യമാക്കുക എന്നതാണ് ക്യാമ്പയിനി ലക്ഷ്യം വെക്കുന്നത്. പണം കൈപ്പറ്റുന്നതിനായി ബന്ധപ്പെട്ട ബാങ്കിന്റെ ഏതെങ്കിലും ശാഖ സന്ദർശിച്ച് കെവൈസി രേഖകൾ നൽകിയാൽ മതിയാകും.

ജൂൺ 2025-ലെ കണക്കുകൾ പ്രകാരം രാജ്യത്തെ വിവിധ ബാങ്കുകളിലായി 67,003 കോടി രൂപ ഇത്തരത്തിലുള്ള അവകാശികളില്ലാത്ത നിക്ഷേപമായി കിടക്കുന്നുണ്ട്. ഇതിൽ 58,330 കോടി രൂപ പൊതുമേഖലാ ബാങ്കുകളിലാണെന്നാണ് ആർബിഐയുടെ റിപ്പോർട്ട്. 

നോമിനി ഇല്ലാതെ മരണം, താമസം മാറുന്നത്, വിദേശത്തേക്ക് കുടിയേറുന്നത്, വിലാസം പുതുക്കാതിരിക്കുന്നത്, അല്ലെങ്കിൽ ബാങ്ക് അക്കൗണ്ട് മറന്നുപോകുന്നത് തുടങ്ങിയ കാരണങ്ങൾ കൊണ്ടാണ് അവകാശമില്ലാത്ത നിക്ഷേപങ്ങൾ വർധിക്കുന്നത്.

പിൻവലിക്കാത്ത നിക്ഷേപങ്ങൾ എളുപ്പത്തിൽ കണ്ടെത്താനായി 30 ബാങ്കുകളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയ ആർബിഐയുടെ 'ഉദ്ഗം പോർട്ടൽ' തയ്യാറാക്കിയിട്ടുണ്ട്. ഇതിലൂടെ ഉപഭോക്താക്കൾക്ക് തങ്ങളുടെ പണമുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്.

പണം തിരികെ നേടാൻ വേണ്ട നടപടികൾ:

● ബന്ധപ്പെട്ട ബാങ്കിന്റെ ഏതെങ്കിലും ശാഖ സന്ദർശിക്കുക.

● കെവൈസി രേഖകൾ (ആധാർ, പാസ്പോർട്ട്, വോട്ടർ ഐഡി, ഡ്രൈവിംഗ് ലൈസൻസ് എന്നിവയിൽ ഏതെങ്കിലും ഒന്ന്) സമർപ്പിക്കുക.

● പരിശോധനയ്ക്ക് ശേഷം പലിശയുൾപ്പെടെയുള്ള തുക കൈപ്പറ്റുക.

ഈ പ്രധാന വിവരം എല്ലാവരിലേക്കും ഷെയർ ചെയ്യൂ. 

Article Summary: RBI launches a special 'Your Money, Your Right' camp to help owners reclaim Rs 67,003 Cr in unclaimed deposits.

#RBI #UnclaimedDeposits #YourMoneyYourRight #Banking #FinanceNews #UDGAM

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script