50 കോടി കോവിഡ് വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്ത് രാജ്യം; കോവിഡിനെതിരെയുള്ള പോരാട്ടത്തിന് കരുത്താകുമെന്ന് പ്രധാനമന്ത്രി

 



ന്യൂഡെല്‍ഹി: (www.kvartha.com 07.08.2021) രാജ്യത്ത് 50 കോടി ഡോസ് വാക്സിന്‍ നല്‍കിയത് കോവിഡിനെതിരെയുള്ള പോരാട്ടത്തിന് കരുത്താകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പൗരന്മാര്‍ക്ക് എല്ലാവര്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.  

വെള്ളിയാഴ്ച്ചയാണ് 50 കോടി ഡോസ് വാക്സിന്‍ വിതരണം എന്ന നേട്ടം ഇന്‍ഡ്യ കരസ്ഥമാക്കിയത്. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ജനങ്ങള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചിരുന്നു. കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്‍ഡ്യ ചരിത്ര നേട്ടം കൈവരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 50 കോടി വാക്സിന്‍ ഡോസ് പൂര്‍ത്തിയാക്കിയത് ചരിത്ര നേട്ടമാണെന്ന് ബി ജെ പി അധ്യക്ഷന്‍ ജെപി നദ്ദയും പറഞ്ഞു. 

50 കോടി കോവിഡ് വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്ത് രാജ്യം; കോവിഡിനെതിരെയുള്ള പോരാട്ടത്തിന് കരുത്താകുമെന്ന് പ്രധാനമന്ത്രി


രാജ്യത്ത് 18 മുതല്‍ 44 വയസിനിടയിലുള്ള 22,93,781 പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിനുകളും 4,32,281 രണ്ടാം ഡോസ് വാക്‌സിനുകളും വെള്ളിയാഴ്ച്ച വിതരണം ചെയ്തു. 18 മുതല്‍ 44 വയസിനിടയിലുള്ള 17,23,20,394 പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയെന്നും ആകെ 1,12,56,317 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കിയെന്നും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

നിലവില്‍ 18 വയസിന് മുകളിലുള്ളവര്‍ക്കാണ് കോവിഡ് വാക്സിന്‍ നല്‍കുന്നത്. കോവാക്സിന്‍, കൊവിഷീല്‍ഡ്, സ്പുട്നിക് വാക്സിനുകളാണ് ഇപ്പോള്‍ നല്‍കുന്നത്. 25 ശതമാനം സ്വകാര്യമേഖലക്കും അനുവദിച്ചിട്ടുണ്ട്.

Keywords:  News, National, India, New Delhi, India, Prime Minister, Narendra Modi, Vaccine, Trending, Finance, Business, Technology, Twitter, Social Media, Fight against COVID-19 receives strong impetus, says Prime Minister as vaccinations top 50 crore
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia