5 വര്‍ഷം കൊണ്ട് 50 % ഫെറി ബോടുകള്‍ സോളാറാക്കും, 2050 ഓടെ കാര്‍ബണ്‍ ബഹിര്‍ഗമനം പൂജ്യമാക്കും

 


തിരുവനന്തപുരം: (www.kvartha.com 11.03.2022) അഞ്ചു വര്‍ഷം കൊണ്ട് 50 ശതമാനം ഫെറി ബോടുകള്‍ സോളാറാക്കുമെന്ന് രണ്ടാം പിണറായി സര്‍കാരിന്റെ ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.

2050 ഓടെ കാര്‍ബണ്‍ ബഹിര്‍ഗമനം പൂജ്യമാക്കും, സോളാര്‍ പാനലുകള്‍ വീടുകളില്‍ സ്ഥാപിക്കാന്‍ പലിശ ഇളവ് നല്‍കും, ശാസ്താംകോട്ട കായല്‍ ശുചീകരണത്തിന് ഒരു കോടി, വാമനപുരം നദി ശുചീകരണത്തിന് രണ്ടു കോടി, 2025 മുതല്‍ പാരിസ്ഥിതിക രേഖ, അഷ്ടമുടി, വേമ്പനാട് കായല്‍ നവീകരണം 20 കോടിയും ബജറ്റില്‍ വകയിരുത്തി.

5 വര്‍ഷം കൊണ്ട് 50 % ഫെറി ബോടുകള്‍ സോളാറാക്കും, 2050 ഓടെ കാര്‍ബണ്‍ ബഹിര്‍ഗമനം പൂജ്യമാക്കും

ഡാമുകളിലെ മണല്‍ നീക്കാന്‍ -10 കോടി, സമുദ്രതീരത്തെ പ്ലാസ്റ്റിക് മാലിന്യം നീക്കാന്‍ ശുചിത്വ സാഗരം പദ്ധതി 10 കോടി, കടലാസ് രഹിത ബജറ്റ് അവതരണം, ഞങ്ങള്‍ കൃഷിയിലേക്ക് 'എന്ന പുതിയ പദ്ധതി ഉല്‍പെടുത്തും, വിദ്യാര്‍ഥികള്‍ മുതല്‍ മുതിര്‍ന്നവരെ വരെ പങ്കാളിയാക്കും, നെല്‍കൃഷിക്ക് 76 കോടി, നെല്ലിന്റെ താങ്ങുവില കൂട്ടി, 851 കോടിയാണ് കാര്‍ഷികഖലയിലെ ആകെ വകയിരുപ്പ്.

കൃഷി വകുപ്പിന് 48 കോടി അധിക നീക്കിവയ്ക്കല്‍ , 73.93 കോടി നാളികേര വികസനത്തിന്, കോള്‍ മേഖലയുടെ സംരക്ഷണത്തിന് 10 കോടി, റമ്പൂട്ടാന്‍, അവക്കാഡോ, ലിച്ചി, മാങ്കന്‍സ്റ്റീന്‍ കൃഷി പ്രോത്സാഹിപ്പിക്കും, 15 ഡാമുകളുടെ പുനരുദ്ധാരണത്തിന് 30 കോടി, പഴശി ഡാം പദ്ധതിക്ക് 10 കോടി, വേഗം പൂര്‍ത്തീകരിക്കും, പൗള്‍ട്രി വികസനത്തിന് ഏഴര കോടി, ഇടുക്കിയില്‍ ജലസേചന മ്യൂസിയം ഒരുകോടി, പാല്‍പ്പൊടി നിര്‍മാണ കേന്ദ്രത്തിന്റെ നിര്‍മാണം ഈ വര്‍ഷം പൂര്‍ത്തീകരിക്കും, കടല്‍ സുരക്ഷ പദ്ധതിക്ക് 5.5 കോടി ബജറ്റില്‍ വകയിരുത്തും.

രാത്രി കാലത്തും വെറ്ററിനറി സേവനം ലഭ്യമാക്കും, ഇതിനായി 16 കോടി വകയിരുത്തും, പുനര്‍ഗേഹം 16 കോടി വകയിരുത്തുന്നു. പ്രാഥമിക കാര്‍ഷിക സംരംഭങ്ങള്‍ക്ക് ഏകീകൃത സോഫ് റ്റ് വെയര്‍ സംവിധാനം കാര്‍ഷിക സബ്‌സിഡി നേരിട്ട് നല്‍കുന്നതില്‍ മാറ്റം, കുടുംബശ്രീയുടെ വിവിധ പദ്ധതികള്‍ക്ക് 260 കോടി, ഗ്രാമ വികസനത്തിന് 130 കോടി അധിക വകയിരുത്തല്‍.

Keywords: Fifty percent of ferry boats will be solar by 5 years, and carbon emissions will be zero by 2050, Thiruvananthapuram, News, Budget meet, LDF, Minister, Business, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia