'2 ദിവസത്തെ പൊതുപണിമുടക്കില്‍ നിന്നും ഒഴിവാക്കണം'; ആവശ്യവുമായി തിയേറ്റര്‍ ഉടമകളുടെ സംഘടന
Mar 25, 2022, 17:30 IST
കൊച്ചി: (www.kvartha.com 25.03.2022) 48 മണിക്കൂര്‍ പൊതുപണിമുടക്കില്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യവുമായി തിയേറ്റര്‍ ഉടമകളുടെ സംഘടന ഫിയോക്. കോവിഡ് വ്യാപനത്തിന് ശേഷം തിയേറ്ററുകള്‍ പൂര്‍ണമായി തുറന്ന വരുന്ന സമയമാണിതെന്നും ഈ ഘട്ടത്തില്‍ തീയേറ്ററുകള്‍ അടച്ചിടുന്നത് തിരിച്ചടിയാകുമെന്നും ഫിയോക് അഭിപ്രായപ്പെട്ടു.
നേരത്തെ കോവിഡ് നിയന്ത്രണങ്ങള്‍ പല മേഖലകളിലും പിന്‍വലിച്ചിട്ടും ഞായറാഴ്ചകളില്‍ തീയേറ്റര്‍ അടച്ചിടണമെന്ന തീരുമാനത്തിനെതിരെ ഫിയോക് രംഗത്ത് വന്നിരുന്നു.
ഇന്ധന വിലവര്‍ധന അടക്കം കേന്ദ്ര സര്‍കാര്‍ നയങ്ങള്‍ക്കെതിരെ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് സംയുക്ത തൊഴിലാളി യൂനിയന്‍ രാജ്യവ്യാപകമായി പണിമുടക്ക് നടത്തുന്നത്. കേരളത്തിലും പണിമുടക്ക് ശക്തമാകും. എല്ലാ ജില്ലകളിലും 25 സമര കേന്ദ്രങ്ങള്‍ തുറന്ന് റാാലികള്‍ നടത്താനാണ് തീരുമാനം.
എല്ലാ മേഖലയും പണിമുടക്കില്‍ സഹകരിക്കണമെന്നും, അവശ്യ സര്‍വീസുകളെ സമരത്തില്‍ നിന്നൊഴിവാക്കുമെന്നും സംയുക്ത തൊഴിലാളി സംഘടനകള്‍ വ്യക്തമാക്കി. ഇരുചക്ര വാഹനങ്ങള്‍ ഉള്‍പെടെ സഹകരിക്കാനാണ് ആഹ്വാനം.
മോടോര്‍ വാഹനമേഖല, കെ എസ് ആര്‍ ടി സി, വ്യാപാര മേഖല എന്നിവ പണിമുടക്കാന്‍ ആഹ്വാനം ചെയ്തതോടെ പൊതുഗതാഗതത്തേയും കടകമ്പോളങ്ങളെയും ബാധിച്ചേക്കും. ട്രെയിനുകളില്‍ യാത്ര ഒഴിവാക്കി പൊതുജനവും സഹകരിക്കണമെന്നും സംയുക്ത തൊഴിലാളി യൂനിയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകള്‍ നടത്തുന്ന അനിശ്ചിതകാല സമരം രണ്ടാം ദിവസവും പൊതുജനത്തെ ബാധിച്ചു. എല്‍ഡിഎഫ് യോഗത്തിന് ശേഷം നിരക്ക് വര്‍ധനവില്‍ തീരുമാനമെടുക്കാമെന്നാണ് സര്‍കാര്‍ നിലപാട്. അതേസമയം നിരക്ക് വര്‍ധനവില്‍ തീരുമാനമാകാതെ സമരം പിന്‍വലിക്കില്ലെന്നാണ് ബസുടമകളുടെ മറുപടി.
മിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് ആറ് രൂപയാക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ സമരം നടത്തുന്നത്. പലയിടത്തും കെ എസ് ആര്‍ ടി സി അധിക സര്‍വീസ് നടത്താതിരുന്നതോടെ ജനജീവിതം ദുരിതത്തിലായി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.