എസ് ബി ഐ ഉപഭോക്താക്കളുടെ നമ്പറുകളിലേക്ക് വ്യാജ സന്ദേശം; ഹാകര്‍ ആക്രമണമെന്ന് സംശയം
Mar 2, 2021, 10:08 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 02.03.2021) എസ്ബിഐ ഉപഭോക്താക്കളുടെ നമ്പറുകളിലേക്ക് വ്യാജ സന്ദേശം. 9870 രൂപ മൂല്യം വരുന്ന എസ്ബിഐ ക്രഡിറ്റ് പോയിന്റുകള്‍ ഉടന്‍ ഉപയോഗിക്കൂവെന്നാണ് സന്ദേശം. ഹാകര്‍മാര്‍ ഇന്റര്‍നെറ്റ് വഴി ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ച് നടത്തിയ തട്ടിപ്പാണിതെന്നാണ് കരുതുന്നത്.

ഈ സന്ദേശം ഉപഭോക്താക്കളെ ഒരു വ്യാജ വെബ്‌സൈറ്റിലേക്കാണ് കൊണ്ടുപോകുന്നത്. ഇവിടെ ഉപഭോക്താക്കളോട് അവരുടെ വ്യക്തിപരവും രഹസ്യമായി സൂക്ഷിക്കേണ്ടതുമായ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ആവശ്യപ്പെടുന്നു. ക്രഡിറ്റ് കാര്‍ഡ് നമ്പര്‍, കാലാവധി, സിവിവി, എം - പിന്‍ എന്നിവ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഫില്‍ യുവര്‍ ഡീറ്റെയ്ല്‍സ് എന്ന ഫോമില്‍ രേഖപ്പെടുത്താനാണ് ആവശ്യപ്പെടുന്നത്.
തമിഴ്‌നാട്ടില്‍ നിന്നാണ് തട്ടിപ്പ് സംഘം പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. അതേസമയം വ്യക്തികളുടെ പേരും രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പറും ഇമെയിലും ഇമെയിലിന്റെ പാസ്വേഡും വെബ്‌സൈറ്റില്‍ രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടതായാണ് വിവരം.
സംഭവത്തില്‍ ദ്രുതഗതിയിലുള്ള അന്വേഷണം നടക്കുന്നു. ഡെല്‍ഹിയിലെ സൈബര്‍ പീസ് ഫൗണ്ടേഷനും ഓടോബൂട് ഇന്‍ഫോസെക് പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്ന് അന്വേഷണം നടത്തി. ഈ വെബ്‌സൈറ്റിന്റെ ഉടമകളായി രജിസ്റ്റര്‍ ചെയ്‌തേക്കുന്നത് ഒരു മൂന്നാം കക്ഷിയാണെന്ന് കണ്ടെത്തി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.