ഫേസ്ബുക് സൈറ്റുകളുടെ പണിമുടക്കില്‍ വെട്ടിലായി സോഷ്യല്‍ മീഡിയയിലെ പ്രമുഖര്‍! പ്രവര്‍ത്തനം നിലച്ചതോടെ 5 ശതമാനം ഓഹരിയിടിഞ്ഞു, പുനഃസ്ഥാപിച്ചത് 7 മണിക്കൂറുകള്‍ക്ക് ശേഷം
Oct 5, 2021, 07:47 IST
ന്യൂഡെല്‍ഹി: (www.kvartha.com 05.10.2021) ഫേസ്ബുക് കുടുംബത്തിന്റെ പ്രവര്‍ത്തനം നിശ്ചലമായതോടെ വെട്ടിലായി പ്രമുഖര്‍. ഇവകളെ ആശ്രയിച്ച് വ്യാപാരം നടത്തുന്ന പലര്‍ക്കും നേരിടേണ്ടി വന്നത് കനത്ത നഷ്ടം. ലോകവ്യാപകമായി ഫേസ്ബുകും സഹോദര കമ്പനികളായ വാട്‌സ് ആപ്, ഇന്‍സ്റ്റഗ്രാം, മെസെന്‍ജെര്‍ എന്നിവയുടെയും പ്രവര്‍ത്തനം നിലച്ചതോടെ ഓഹരിയിലും ഇടിവ് നേരിട്ടു. 5.5 ശതമാനമാണ് ഫേസ്ബുകിന് തകര്‍ച്ച നേരിട്ടത്. ഈ വര്‍ഷം ആദ്യമായാണ് ഇത്തരത്തില്‍ ഇടിവുണ്ടായത്.
ലോകത്തിന്റെ പലഭാഗത്തും ഫേസ്ബുകിന് കീഴിലുള്ള എല്ലാ സാമൂഹ്യ മാധ്യമങ്ങളും നിശ്ചലമായത് മണിക്കൂറുകളാണ്. വാട്സാപും ഇന്‍സ്റ്റഗ്രാമും മെസെന്‍ജെറുമടക്കം ഫേസ്ബുകിന് കീഴിലെ ആപുകള്‍ ഉള്‍പെടെ എല്ലാം ഒരുമിച്ച് ലോകവ്യാപകമായി നിശ്ചമായതോടെ ഇന്റര്‍നെറ്റ് തന്നെ അടിച്ചു പോയോ എന്ന സംശയത്തിലായിരുന്നു പലരും.
വാട്സ് ആപില്‍ മെസേജ് പോകുന്നില്ല, സ്റ്റാറ്റസ് ലോഡാവുന്നില്ല, എഫ്ബി പോസ്റ്റും ചെയ്യാനാകുന്നില്ലെന്ന സന്ദേശങ്ങള്‍ ലോകവ്യാപകമായി പലവിധേന പ്രചരിച്ചു. അതേസമയം സാങ്കേതിക പ്രശ്നം നേരിടുന്നുണ്ടെന്ന് ട്വീറ്റുകള്‍ വന്നതോടെയാണ് ഫേസ്ബുകെന്ന വമ്പന്റെ കീഴിലുള്ള ആപുകള്‍ ഉള്‍പെടെ എല്ലാ സംവിധാനവും കൂട്ടത്തോടെ പണിമുടക്കിയതാണെന്ന് വ്യക്തമായത്.
തുടര്‍ന്ന് ലോകത്തെ വിവിധ കോണുകളില്‍ നിന്ന് ആക്ഷേപമുയര്‍ന്നതോടെ ട്വിറ്റെറില്‍ വിശദീകരണവുമായി ഫേസ്ബുക് രംഗത്തെത്തി. പ്രശ്നങ്ങള്‍ പരിഹരിച്ച് ഉടന്‍ തിരിച്ചെത്തുമെന്ന് ഫേസ്ബുക് അറിയിച്ചെങ്കിലും ഏഴ് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഭാഗികമായി പ്രവര്‍ത്തനം ആരംഭിച്ചത്. വാട്സ് ആപിന് ചിലര്‍ക്ക് ഇപ്പോഴും പ്രശ്നങ്ങള്‍ നേരിടുന്നതായി റിപോര്‍ടുണ്ട്. അതോടെ ഫേസ്ബുകിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ ദിനമാണ് കടന്നുപോയത്.
Keywords: News, National, India, New Delhi, Technology, Business, Finance, Instagram, Social Media, Facebook, Whatsapp, Profit, Facebook down in global outage; shares fall 5.5%We’re coming back online! Thank you all for your patience and we sincerely apologize to everyone affected by the outage. https://t.co/0ivNTHJ9wd
— Facebook App (@facebookapp) October 4, 2021
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.