Cheating | നാളികേരം കയറ്റുമതി: ഒരു കോടി രൂപ നല്‍കാതെ വഞ്ചിച്ചെന്ന പരാതിയില്‍ കേസെടുത്തു
Sep 7, 2022, 06:37 IST
കണ്ണൂര്‍: (www.kvartha.com) വിദേശത്തേക്ക് നാളികേരം കയറ്റി അയച്ച വകയില്‍ ഒരു കോടി നാല് ലക്ഷം രൂപ നല്‍കാതെ വഞ്ചിച്ചുവെന്ന പരാതിയില്‍ ടൗണ്‍ പൊലീസ് കേസെടുത്തു. പള്ളിക്കുന്ന് സ്വദേശി സുഭാഷ് കക്കാടന്റെ പരാതിയില്‍ തൃശൂര്‍ സ്വദേശി അബ്ദുര്‍ റസാഖ്, പള്ളിയാര്‍ സ്വദേശി അയൂബ് പുളിക്കല്‍ മുഹമ്മദ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
പരാതിക്കാരന്‍ മലബാര്‍ അഗ്രി - എക്‌സ്‌പോ ടെല്‍റ്റാ ട്രേഡിങ് മിഡില്‍ ഈസ്റ്റ് എഫ് സെഡ് ഇ എന്ന സ്ഥാപനത്തിന്റെ സെയില്‍സ് ഡയരക്ടറാണ്. എതിര്‍കക്ഷികള്‍ ദുബൈയില്‍ മാര്‍ജിന്‍ ഇന്റര്‍നാഷനല്‍ ജെനറല്‍ ട്രേഡിങ്ങ് എല്‍ എല്‍ സി എന്ന കംപനി നടത്തുന്നുണ്ട്.
പരാതി ഇങ്ങനെ:
2018 ജനുവരി മുതല്‍ എതിര്‍ കക്ഷികളുടെ ദുബൈയിലെ സ്ഥാപനത്തിലേക്ക് നാളികേരം കയറ്റി അയക്കുകയും 15 ദിവസത്തിനകം പണം ലഭിക്കുകയും ചെയ്യുമായിരുന്നു. പിന്നീട് പേമെന്റ് താമസിച്ചു തുടങ്ങി. ഒടുവില്‍ ഒരു കോടി നാലു ലക്ഷം രൂപ ബാക്കിയായപ്പോള്‍ പണത്തിന് പലവിധ ഒഴിവ് കഴിവുകളും പറഞ്ഞ് നീട്ടിക്കൊണ്ടുപോയി.
ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ കിട്ടാതായി. എതിര്‍കക്ഷികളെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ സമാന രീതിയില്‍ പലരേയും ഇവര്‍ വഞ്ചിച്ചതായി മനസ്സിലാക്കാന്‍ കഴിഞ്ഞു. തങ്ങളില്‍ നിന്നും സാധനങ്ങള്‍ വാങ്ങി കുറഞ്ഞ വിലക്ക് ഓപണ്‍ മാര്‍കറ്റില്‍ വില്പന നടത്തി പണം തട്ടുന്ന പരിപാടിയാണിവര്‍ക്കെന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. കണ്ണൂര്‍ ടൗണ്‍ പൊലീസാണ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.
ഈ വാർത്ത കൂടി വായിക്കു:
യുവാക്കൾക്കിടയിൽ വിഷാദരോഗം ആത്മഹത്യയ്ക്ക് കാരണമാകുന്നു; മാനസികാരോഗ്യം നിലനിർത്താനുള്ള ചില നുറുങ്ങുകൾ
Keywords: Export of coconuts: case filed on complaint of fraud without payment of Rs 1 crore, Kannur, News, Police, Complaint, Cheating, Business, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.