Export duty hiked | പെട്രോളിന്റെയും ഡീസലിന്റെയും കയറ്റുമതി തീരുവ സര്‍കാര്‍ വര്‍ധിപ്പിച്ചു; ആഭ്യന്തര ഇന്ധന വിലയെ ബാധിക്കില്ല, കാരണമുണ്ട്
Jul 1, 2022, 14:15 IST
ന്യൂഡെല്‍ഹി: (www.kvartha.com) കേന്ദ്ര സര്‍കാര്‍ പെട്രോള്‍, ഡീസല്‍, വിമാന ഇന്ധനം(ATF) എന്നിവയുടെ കയറ്റുമതി തീരുവ വര്‍ധിപ്പിച്ചു. ഇത് ആഭ്യന്തര ആവശ്യം നിറവേറ്റാന്‍ സഹായിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. പെട്രോളിന്റെ കയറ്റുമതി തീരുവ ലിറ്ററിന് ആറ് രൂപയും ഡീസലിന് 13 രൂപയും വര്‍ധിപ്പിച്ചു.
എടിഎഫിന്റെ കയറ്റുമതി തീരുവ ലിറ്ററിന് ആറു രൂപ വര്‍ധിപ്പിച്ചു. ഇന്ധനങ്ങളുടെ കയറ്റുമതി തീരുവ വര്‍ധിപ്പിക്കുന്നത് ആഭ്യന്തര ഇന്ധന വിലയെ ബാധിക്കില്ല. കയറ്റുമതി ചെയ്യുന്നവരോട് അവരുടെ പെട്രോളിന്റെ 50% വും ഡീസലിന്റെ 30% വും ആഭ്യന്തര വിപണിയില്‍ വില്‍ക്കാന്‍ സര്‍കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അസംസ്‌കൃത എണ്ണയുടെ വിലക്കയറ്റത്തില്‍ നിന്ന് നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നതിനാല്‍ ഈ നീക്കം സര്‍കാരിന്റെ വരുമാനത്തെ സഹായിക്കും.
കൂടാതെ, അന്താരാഷ്ട്ര എണ്ണ ഉയരുമ്പോള്‍ ഉല്‍പാദകര്‍ക്ക് ലഭിക്കുന്ന വലിയ ലാഭം ഇല്ലാതാക്കാന്‍ ആഭ്യന്തരമായി ഉല്‍പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന് ടണ്ണിന് 23,230 രൂപ അധിക നികുതി ചുമത്തിയതായി സര്‍കാരിന്റെ മറ്റൊരു വിജ്ഞാപനം കാണിക്കുന്നു.
'കഴിഞ്ഞ കുറേ മാസങ്ങളായി ക്രൂഡ് വില കുത്തനെ ഉയര്‍ന്നു. ആഭ്യന്തര ക്രൂഡ് ഉത്പാദകര്‍ ആഭ്യന്തര റിഫൈനറികള്‍ക്ക് അന്താരാഷ്ട്ര വിലയ്ക്ക് തുല്യമായാണ് വില്‍ക്കുന്നത്. തല്‍ഫലമായി, ആഭ്യന്തര ക്രൂഡ് ഉത്പാദകര്‍ അപ്രതീക്ഷിത നേട്ടമുണ്ടാക്കുന്നു. ഇതുകൂടി കണക്കിലെടുത്താണ് ക്രൂഡിന്മേല്‍ ടണ്ണിന് 23,250 രൂപ സെസ് ചുമത്തിയിരിക്കുന്നത്.
ക്രൂഡിന്റെ ഇറക്കുമതി ഈ സെസിന് വിധേയമാകില്ലെന്ന് സര്‍കാര്‍ പറഞ്ഞു. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ രണ്ട് ദശലക്ഷം ബാരലില്‍ താഴെ വാര്‍ഷിക ക്രൂഡോയില്‍ ഉല്‍പാദനം ഉള്ള ചെറുകിട ഉല്‍പാദകരെ സെസ് നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
യൂറോപ്, യുഎസ് തുടങ്ങിയ വിപണികളിലേക്ക് ഇന്ധനം കയറ്റുമതി ചെയ്യുന്നതിലൂടെ സ്വകാര്യ മേഖലയിലെ റിഫൈനറികള്‍ വലിയ നേട്ടം കൊയ്യുമ്പോള്‍ ഉയര്‍ന്ന ക്രൂഡ് ഓയില്‍ വിലയില്‍ നിന്ന് നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ് കയറ്റുമതി നികുതി കൂട്ടിയത്. അന്താരാഷ്ട്ര എണ്ണവിലയിലുണ്ടായ കുതിച്ചുചാട്ടത്തില്‍ പ്രാദേശിക ഉല്‍പാദകര്‍ വന്‍തോതിലുള്ള നേട്ടം കൊയ്തതിനെ തുടര്‍ന്നാണ് ആഭ്യന്തരമായി ഉല്‍പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന്റെ നികുതി ചുമത്തിയത്.
ക്രൂഡ് ഓയില്‍ വില ഉയരുന്നതിനാല്‍, റിഫൈനര്‍മാര്‍ ആഗോളതലത്തില്‍ നിലവിലുള്ള വിലയില്‍ ഇന്ധന ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു, അത് വളരെ കൂടുതലാണെന്നും സര്‍കാര്‍ ചൂണ്ടിക്കാട്ടി. 'കയറ്റുമതി വളരെ ആദായകരമായി മാറിക്കൊണ്ടിരിക്കുന്നതിനാല്‍, ചില റിഫൈനര്‍മാര്‍ ആഭ്യന്തര വിപണിയില്‍ വേണ്ടത്ര താല്‍പര്യം കാണിക്കുന്നില്ലെന്ന് മനസിലായി.'
മെയ് 21 ന് സര്‍കാര്‍ ഇന്ധന വില കുറച്ചത് മുതല്‍ ആഭ്യന്തര പെട്രോള്‍, ഡീസല്‍ വിലകള്‍ സ്ഥിരമാണ്. സര്‍കാര്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ച നികുതികള്‍ ആഭ്യന്തര ഇന്ധന വിലയെ ബാധിക്കാത്തതിനാല്‍ ആഭ്യന്തര വില കുറയാന്‍ സാധ്യതയുണ്ട്.

എണ്ണ കയറ്റുമതി ചെയ്യുന്ന ആഭ്യന്തര എണ്ണ ശുദ്ധീകരണശാലകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയതിനാല്‍, സ്വകാര്യ, പൊതു ശുദ്ധീകരണ കംപനികളുടെ ഓഹരികള്‍ ഇടിഞ്ഞുവീഴുന്നത് കാണാം. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരിയില്‍ അഞ്ചു ശതമാനത്തിലധികം ഇടിഞ്ഞതായി രേഖപ്പെടുത്തി.
Keywords: Export duty on petrol, diesel hiked by government, no impact on domestic fuel prices, New Delhi, News, Business, Diesel, Petrol, Import, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.