Life Advice | അഹംഭാവം വ്യക്തി ജീവിതത്തിലും തൊഴിലിലും വരുത്തുന്ന പ്രത്യാഘാതങ്ങൾ! ഡോ. എ വേലുമണി പറയുന്നു

 
Ego and its effects on personal and professional life! Dr. A Velumani says
Ego and its effects on personal and professional life! Dr. A Velumani says

Image Credit: Facebook/ Dr A Velumani

● അഹംഭാവം വ്യക്തിജീവിതത്തിലും തൊഴിലിലും ദോഷം ചെയ്യും.
● ബന്ധങ്ങളെ തകർക്കുന്നതിൽ അഹംഭാവത്തിന് വലിയ പങ്കുണ്ട്.
● ബിസിനസ് ആരംഭിക്കുന്നതിന് മുൻപ് അഹംഭാവം ഉപേക്ഷിക്കണം.

ന്യൂഡല്‍ഹി: (KVARTHA) വ്യക്തി ജീവിതത്തിലും തൊഴിലിലും അഹംഭാവം മൂലമുണ്ടാകുന്ന അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കി തൈറോകെയര്‍ സ്ഥാപകന്‍ ഡോ. എ വേലുമണി. അഹംഭാവം ബന്ധങ്ങളെ ദുര്‍ബലപ്പെടുത്തുകയും അനാവശ്യമായ വേദന സൃഷ്ടിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഏതൊരു ബിസിനസ് ആരംഭിക്കുന്നതിന് മുമ്പേ അഹംഭാവം ഉപേക്ഷിക്കണമെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു .

'ബിസിനസില്‍ മാത്രമല്ല. അത് കരിയറായാലും വിവാഹമായാലും അഹംഭാവം വേദനകള്‍ വര്‍ദ്ധിപ്പിക്കുകയും സന്തോഷങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു. അഹംഭാവം ശക്തമാകുമ്പോള്‍ ബന്ധങ്ങള്‍ ദുര്‍ബലമാകും', ഡോ. എ. വേലുമണി കൂട്ടിച്ചേര്‍ത്തു.

60 വര്‍ഷങ്ങള്‍ക്ക് മുമ്പ്, താന്‍ ജോലി ചെയ്യാന്‍ തുടങ്ങിയതിനുശേഷം ജോലിസ്ഥലത്തെ സൗകര്യങ്ങള്‍ എങ്ങനെ വികസിച്ചുവെന്ന് അദ്ദേഹം മറ്റൊരു പോസ്റ്റില്‍ പറയുന്നുണ്ട്. 1980 കളില്‍ ഓഫീസുകളില്‍ കാന്റീനുകള്‍ ഇല്ലായിരുന്നുവെന്ന് അദ്ദേഹം ഓര്‍മിച്ചു. 1990 കളോടെ കാന്റീനുകള്‍ ഒരു ദിവസം രണ്ട് മണിക്കൂര്‍ മാത്രമേ പ്രവര്‍ത്തിച്ചിരുന്നുള്ളൂ. പതിറ്റാണ്ടുകളായി, കാന്റീനുകളുടെ ലഭ്യത ക്രമേണ വികസിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

1959 ല്‍ ജനിച്ച ഡോ. ആരോഗ്യസ്വാമി വേലുമണി ശതകോടീശ്വരനും ആരോഗ്യ മേഖലയിലെ പ്രധാന വ്യതിത്വവുമാണ്. ഇന്ത്യയില്‍ ഡയഗ്‌നോസ്റ്റിക് പരിശോധനകള്‍ താങ്ങാനാവുന്ന വിലയില്‍ ലഭ്യമാക്കുന്ന കമ്പനിയായതായ തൈറോകെയര്‍ ടെക്‌നോളജീസിന്റെ സ്ഥാപകനാണ്. അഡ്വാന്‍സ്ഡ് ഇമേജിംഗ്, കാന്‍സര്‍ ഡയഗ്‌നോസ്റ്റിക്‌സ് എന്നിവയില്‍ വൈദഗ്ദ്ധ്യം നേടിയ ന്യൂക്ലിയര്‍ ഹെല്‍ത്ത് കെയറും അദ്ദേഹം സ്ഥാപിച്ചു. 2021-ല്‍ 7,000 കോടി രൂപയുടെ വിപണി മൂലധനമുണ്ടായിരുന്നു ഡോ. എ. വേലുമണിയ്ക്ക്.

 

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക

Thyrocare founder Dr. A Velumani warns about the dangers of ego in personal and professional life. He says ego weakens relationships and creates unnecessary pain. He also shares his experiences of how workplace facilities have evolved over 60 years.

 

#Ego #LifeAdvice #BusinessTips #DrVelumani #Thyrocare #PersonalGrowth

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia