യുദ്ധവിമാന പദ്ധതിക്കായി 45 ദിവസം കൊണ്ട് നിര്‍മിച്ചത് 7 നിലകളുള്ള സമുച്ചയം; ഉദ്ഘാടനം രാജ്നാഥ് സിംഗ് നിര്‍വഹിക്കും
Mar 17, 2022, 14:03 IST
ബെംഗളൂരു: (www.kvartha.com 17.03.2022) അഞ്ചാം തലമുറ യുദ്ധവിമാന പദ്ധതിക്കായി ബെന്‍ഗ്ലൂറില്‍ നിര്‍മിച്ച ഏഴ് നിലകളുള്ള സമുച്ചയം പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും. ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ 45 ദിവസം കൊണ്ടാണ് ഈ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.
ബെന്‍ഗ്ലൂറിലെ അഞ്ചാം തലമുറ അഡ്വാന്‍സ്ഡ് മീഡിയം കോംബാറ്റ് എയര്‍ക്രാഫ്റ്റിന്റെ (എഎംസിഎ) തദ്ദേശീയ വികസനത്തിനുള്ള റിസര്‍ച് ആന്‍ഡ് ഡെവലപ്മെന്റിന്റെ (ആര്‍ ആന്‍ഡ് ഡി) പ്രവര്‍ത്തനങ്ങള്‍ക്കായി കെട്ടിടം ഉപയോഗിക്കും.
പരമ്പരാഗത, പ്രീ-എന്‍ജിനീയറിംഗ്, പ്രീകാസ്റ്റ് മെതഡോളജി അടങ്ങുന്ന ഹൈബ്രിഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് എഡിഇ ബെന്‍ഗ്ലൂറില്‍ ഫ് ളൈറ്റ് കണ്‍ട്രോള്‍ സിസ്റ്റത്തിനായുള്ള മള്‍ടി-സ്റ്റോര്‍ ഇന്‍ഫ്രാസ്ട്രക്ചറിന്റെ നിര്‍മാണം റെകോര്‍ഡ് വേഗത്തിലാണ് ഡിആര്‍ഡിഒ പൂര്‍ത്തിയാക്കിയതെന്ന് ഡിആര്‍ഡിഒ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപോര്‍ട് ചെയ്തു.
എയ്റോനോടികല്‍ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് ബെന്‍ഗ്ലൂര്‍ ഏറ്റെടുക്കുന്ന എഎംസിഎയ്ക്കായുള്ള ഏവിയോണിക്സ് ഫോര്‍ ഫൈറ്റര്‍ എയര്‍ക്രാഫ്റ്റ്സ് ഫ്‌ളൈറ്റ് കണ്‍ട്രോള്‍ സിസ്റ്റം വികസിപ്പിക്കുന്നതിന് ഈ കെട്ടിടം ഉപയോഗിക്കുമെന്ന് ഡിആര്‍ഡിഒ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉദ്ഘാടനസമയത്ത് പദ്ധതിയെക്കുറിച്ചുള്ള അവരണം പ്രതിരോധ മന്ത്രി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഉദ്ഘാടനം നിര്‍വഹിക്കുന്ന വിവരം പ്രതിരോധമന്ത്രി ട്വിറ്റെറിലൂടെ അറിയിച്ചിരുന്നു.
'ഞാന്‍ ഇന്ന് ബെന്‍ഗ്ലൂര്‍ സന്ദര്‍ശിക്കും. എയറോനോടിക്കല്‍ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റിലെ (എഡിഇ) (sic) എഫ്സിഎസ് കോംപ്ലക്സിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ കാത്തിരിക്കുകയാണ്,' എന്നായിരുന്നു മന്ത്രിയുടെ ട്വീറ്റ്.
എയര്‍ പവര്‍ ശേഷി ഗണ്യമായി വര്‍ധിപ്പിക്കുന്നതിന് വിപുലമായ സ്റ്റെല്‍ത് ഫീചറുകളുള്ള അഞ്ചാം തലമുറ മീഡിയം ഫൈറ്റര്‍ ജെറ്റ് വികസിപ്പിക്കാനുള്ള എഎംസിഎയുടെ പദ്ധതിക്ക് വേണ്ടി രാജ്യം കൈകോര്‍ത്തുനിന്നു. പദ്ധതിയുടെ പ്രാരംഭ വികസന ചെലവ് ഏകദേശം 15,000 കോടി രൂപയാണ്.
അതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സുരക്ഷാ കാബിനറ്റ് കമിറ്റിയില്‍ നിന്ന് എഎംസിഎയുടെ രൂപകല്പനയ്ക്കും പ്രോടോടൈപ് വികസനത്തിനുമുള്ള അംഗീകാരം വാങ്ങുന്നതിനുള്ള നടപടികള്‍ പ്രതിരോധ മന്ത്രാലയം ആരംഭിച്ചു.
Keywords: DRDO builds 7-storey building in record 45 days in Bengaluru; Rajnath Singh to inaugurate today, Bangalore, News, Business, Technology, Inauguration, Twitter, Minister, Flight, Researchers, National.DRDO has built a seven-storey building in record 45 days which would be used as the R&D facility for the indigenous development of fifth generation Advanced Medium Combat Aircraft (AMCA) in Bengaluru. The building would be inaugurated by Defence Minister Rajnath Singh today pic.twitter.com/70yM1rVMMP
— ANI (@ANI) March 17, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.