Fake Links | ‘വ്യാജ ലിങ്കിനോട് പ്രതികരിക്കരുത്’: വാട്‌സ് ആപ്, ടെലിഗ്രാം, ഇന്‍സ്റ്റാഗ്രാം തുടങ്ങിയവയിലൂടെ പ്രചരിക്കുന്ന സര്‍കാര്‍ സബ്‌സിഡികള്‍ നല്‍കുന്നതായുള്ള സന്ദേശങ്ങളില്‍ ജാഗരൂകരാവണം; സൂക്ഷിച്ചില്ലെങ്കില്‍ പണം നഷ്ടപ്പെടും, ജാഗ്രതാ നിര്‍ദേശവുമായി ഇന്‍ഡ്യാ പോസ്റ്റ്

 


തിരുവനന്തപുരം:  (www.kvartha.com) പണം ലഭിക്കുമെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഇന്‍ഡ്യാ പോസ്റ്റ്. ഇന്‍ഡ്യാ പോസ്റ്റ് വഴി ചില സര്‍വേകള്‍, ക്വിസുകള്‍ എന്നിവയിലൂടെ സര്‍കാര്‍ സബ്‌സിഡികള്‍ നല്‍കുന്നതായുള്ള വാട്‌സ് ആപ്, ടെലിഗ്രാം, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ സന്ദേശങ്ങള്‍ പ്രചരിക്കുന്നതിനെതിരെയാണ് ജാഗരൂകരാകണമെന്ന് പോസ്റ്റല്‍ വകുപ്പ് നിര്‍ദേശിക്കുന്നത്. 

ഇപ്രകാരമുള്ള അറിയിപ്പുകള്‍/സന്ദേശങ്ങള്‍ ഇമെയില്‍ ലഭിക്കുന്നവര്‍ വ്യാജവും കപടവുമായ ഇത്തരം സന്ദേശങ്ങളില്‍ വിശ്വസിക്കുകയോ പ്രതികരിക്കുകയോ ചെയ്യരുത്. ജനനത്തീയതി, അകൗണ്ട് നമ്പറുകള്‍, മൊബൈല്‍ നമ്പറുകള്‍, ജനനസ്ഥലം, ഒടിപി മുതലായ വ്യക്തിപരമായ വിവരങ്ങളൊന്നും പങ്കിടുകയും ചെയ്യരുതെന്ന് ഇന്‍ഡ്യാ പോസ്റ്റ് വ്യക്തമാക്കി.

യുആര്‍എലുകള്‍/ഹ്രസ്വ യുആര്‍എലുകള്‍/വെബ്സൈറ്റുകളുടെ അഡ്രസുകള്‍
എന്നിവ വിവിധ ഇമെയിലുകള്‍/ എസ്എംഎസുകള്‍ വഴി പ്രചരിക്കുന്നതായി അടുത്ത നാളുകളില്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. സര്‍വേകളുടെ അടിസ്ഥാനത്തില്‍ സബ്‌സിഡികള്‍, ബോനസ് അല്ലെങ്കില്‍ സമ്മാനങ്ങള്‍ പ്രഖ്യാപിക്കുന്നത് പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്‍ഡ്യാ പോസ്റ്റിന്റെ ഭാഗമല്ലെന്ന് അറിയിപ്പില്‍ പറയുന്നു.

Fake Links | ‘വ്യാജ ലിങ്കിനോട് പ്രതികരിക്കരുത്’: വാട്‌സ് ആപ്, ടെലിഗ്രാം, ഇന്‍സ്റ്റാഗ്രാം തുടങ്ങിയവയിലൂടെ പ്രചരിക്കുന്ന സര്‍കാര്‍ സബ്‌സിഡികള്‍ നല്‍കുന്നതായുള്ള സന്ദേശങ്ങളില്‍ ജാഗരൂകരാവണം; സൂക്ഷിച്ചില്ലെങ്കില്‍ പണം നഷ്ടപ്പെടും, ജാഗ്രതാ നിര്‍ദേശവുമായി ഇന്‍ഡ്യാ പോസ്റ്റ്


ഈ യുആര്‍എലുകള്‍/ലിങ്കുകള്‍/വെബ്സൈറ്റുകള്‍ മുതലായവ നീക്കം ചെയ്യുന്നതിന് ഇന്‍ഡ്യാ പോസ്റ്റ് ആവശ്യമായ നടപടി സ്വീകരിച്ചുവരികയാണെന്നും അറിയിച്ചു. വ്യാജ/സന്ദേശങ്ങള്‍/വിവരങ്ങള്‍/ലിങ്കുകള്‍ എന്നിവയില്‍ വിശ്വസിക്കുകയോ പ്രതികരിക്കുകയോ ചെയ്യരുതെന്ന് അഭ്യര്‍ഥിക്കുന്നതായി അസിസ്റ്റന്റ് ഡയറക്ടര്‍ രവീന്ദ്രനാഥ് വി കെ അറിയിച്ചു.

Keywords:  News,Thiruvananthapuram,State,Kochi,Social-Media, Whatsapp, instagram,Fraud, Warning, Technology,Business,Finance,Top-Headlines, ‘Do not respond to fake link’: India post warns against fraudulent subsidy claim
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia