ധനം ബിസിനസ് സമ്മിറ്റ്: ഓസ്കാർ ജേതാവ് ഗുനീത് മോംഗ കൊച്ചിയിൽ; പുതിയ സംരംഭകത്വ ആശയങ്ങളുമായി ഫൈസൽ കൊട്ടിക്കോളനും മുരളി തുമ്മാരുകുടിയും 

 
Le Meridien Convention Centre in Kochi, venue for Dhanam Business Summit & Award Night.
Le Meridien Convention Centre in Kochi, venue for Dhanam Business Summit & Award Night.

Photo Credit: X/ Guneet Monga Kapoor

● കൊച്ചിയിൽ ധനം ബിസിനസ് സമ്മിറ്റ് നടക്കുന്നു.
● 'ലാഭത്തിനപ്പുറം സ്വാധീനം' ആണ് പ്രധാന വിഷയം.
● ആയിരം കോടി കമ്പനി മേധാവികൾ ചർച്ചയിൽ.
● 'ധനം പവർലിസ്റ്റ്' ചടങ്ങിൽ പുറത്തിറക്കും.
● ആയിരത്തിലധികം പ്രമുഖർ പങ്കെടുക്കുന്നു.

കൊച്ചി: (KVARTHA) രാജ്യത്തിനകത്തും പുറത്തും വിജയക്കൊടി പാറിച്ച ബിസിനസ് പ്രമുഖർ, സംരംഭം വികസിപ്പിക്കാൻ ആഗ്രഹിക്കുന്ന ചെറുകിട വ്യവസായികൾ, നാളെയുടെ വാഗ്ദാനങ്ങളായ സ്റ്റാർട്ടപ്പ് സംരംഭകർ, ഉന്നത നേട്ടം കൈവരിച്ച പ്രൊഫഷണലുകൾ, നയരൂപകർത്താക്കൾ, വിവിധ മേഖലകളിലെ പ്രമുഖർ എന്നിങ്ങനെ ബിസിനസ് കേരളം ഒന്നാകെ കൊച്ചിയിൽ സംഗമിക്കുന്നു. 

ജൂൺ 25-ന് ലെ മെറിഡിയൻ കൺവെൻഷൻ സെന്ററിൽ നടക്കുന്ന 17-ാമത് ധനം ബിസിനസ് സമ്മിറ്റ് ആൻഡ് അവാർഡ് നൈറ്റ്, 1,000-ലധികം സ്വാധീനമുള്ള വ്യക്തികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാകും.

രണ്ട് തവണ ഓസ്കാർ പുരസ്കാരം നേടിയ ഇന്ത്യൻ വനിതാ ചലച്ചിത്ര നിർമ്മാതാവ് ഗുനീത് മോംഗ കപൂർ ധനം സമ്മിറ്റ് & അവാർഡ് നൈറ്റിൽ വിശിഷ്ടാതിഥിയായിരിക്കും. 'ദി എലഫന്റ് വിസ്പേർസ്', 'പീരിയഡ് എൻഡ് ഓഫ് സെന്റൻസ്' എന്നീ ഡോക്യുമെന്ററികളിലൂടെ ഓസ്കർ പുരസ്കാരത്തിന് അർഹയായ ഗുനീത് മോംഗ മുംബൈ ആസ്ഥാനമായ പ്രൊഡക്ഷൻ ഹൗസ് സിഖ്യയുടെ സ്ഥാപകയാണ്.

'ദി ന്യൂ ഏജ് ഓഫ് എന്റർപ്രണർഷിപ്പ്: ക്രിയേറ്റിംഗ് ഇംപാക്ട് ബിയോണ്ട് പ്രോഫിറ്റ്' എന്നതാണ് ഈ വർഷത്തെ സമ്മിറ്റിന്റെ പ്രധാന തീം. ഈ വിഷയത്തെ അധികരിച്ച്, ശതകോടീശ്വര സംരംഭകനും കെഫ് ഹോൾഡിംഗ്സ് സ്ഥാപകനും ചെയർമാനും തുലാ വെൽനസ് ക്ലിനിക്കിന്റെ സ്ഥാപകനുമായ ഫൈസൽ കൊട്ടിക്കോളൻ പ്രഭാഷണം നടത്തും. 

ഹരിത സമ്പദ്‌വ്യവസ്ഥയിലെ (ഗ്രീൻ ഇക്കോണമി) ബിസിനസ് അവസരങ്ങളെക്കുറിച്ച് സാമൂഹ്യ നിരീക്ഷകനും ഇൻഫ്ലുവൻസറും യുഎന്നിലെ ഉന്നത ഉദ്യോഗസ്ഥനുമായ മുരളി തുമ്മാരുകുടിയുടെ പ്രഭാഷണമാണ് സമ്മിറ്റിന്റെ മറ്റൊരു പ്രധാന ആകർഷണം.

ആയിരം കോടിയിലേറെ വിറ്റുവരവുള്ള കേരള കമ്പനികളുടെ സാരഥികൾ പങ്കെടുക്കുന്ന പാനൽ ചർച്ചയും സമ്മിറ്റിനോടനുബന്ധിച്ചുണ്ടാകും. സംസ്ഥാനത്ത് 1000 കോടിയിലും അതിനുമുകളിലും വിറ്റുവരവുള്ള കമ്പനികളെ അണിനിരത്തുന്ന 'ധനം പവർലിസ്റ്റ്' ചടങ്ങിൽ വെച്ച് പുറത്തിറക്കും.

Register Now: dhanambusinesssummit.com | 9072570055

ഈ ബിസിനസ് ഉച്ചകോടിയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Article Summary: Dhana Business Summit & Award Night in Kochi on June 25.

#BusinessKerala, #DhanamSummit, #KochiEvents, #Entrepreneurship, #KeralaBusiness, #AwardNight

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia