SpiceJet | നിരന്തരം അപകട സാഹചര്യങ്ങള്‍ നേരിട്ടു; സ്‌പൈസ് ജെറ്റിന്റെ നിലവിലുള്ള നിയന്ത്രണം നീട്ടി വ്യോമയാനമന്ത്രലായം; 50 ശതമാനം വിമാനങ്ങള്‍ക്കുള്ള നിരോധനം തുടരും
Sep 21, 2022, 21:30 IST
ന്യൂഡെല്‍ഹി: (www.kvartha.com) സ്‌പൈസ് ജെറ്റിന്റെ നിലവിലുള്ള നിയന്ത്രണം വ്യോമയാനമന്ത്രലായം നീട്ടാന്‍ തീരുമാനിച്ചു. ഒക്ടോബര്‍ 29 വരെ 50 ശതമാനം വിമാന സര്‍വീസുകള്‍ മാത്രമേ അനുവദിക്കുയുള്ളൂവെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ) വ്യക്തമാക്കി.
തുടര്‍ച്ചയായി സാങ്കേതിക തകരാറുകള്‍ ഉണ്ടാകുന്നതിനെ തുടര്‍ന്ന് സ്പൈസ് ജെറ്റിന്റെ 50 ശതമാനം ഫ്ളൈറ്റുകള്‍ക്ക് നിരോധനം ഏര്‍പെടുത്തിരുന്നു. എട്ട് ആഴ്ചത്തേയ്ക്ക് വിലക്ക് ഏര്‍പെടുത്തി ജൂലൈ 27നാണ് ഉത്തരവിറക്കിയത്. പിന്നീട് അടിക്കടിയുള്ള അപകട സംഭവങ്ങള്‍ ആവര്‍ത്തിച്ചില്ലെങ്കിലും ഒരു മാസം കൂടി നിയന്ത്രണം തുടരട്ടെയെന്നാണ് മന്ത്രാലയത്തിന്റെ നിലപാട്.
2022 ജൂലൈ 27ന് ഏര്‍പ്പെടുത്തിയ സ്‌പൈസ്‌ജെറ്റ് വിമാന പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം 2022 ഒക്ടോബര്‍ 29 വരെ തുടരാന്‍ ഡിജിസിഎ ഉത്തരവിടുന്നുവെന്ന് ഡിജിസിഎയുടെ ഉത്തരവില്‍ പറയുന്നു. ഈ കാലയളവില്‍ സ്പൈസ് ജെറ്റ് വിമാനങ്ങള്‍ ഡിജിസിഎയുടെ നിരീക്ഷണത്തില്‍ തുടരും.
അതേസമയം, വിലക്ക് പിന്‍വലിക്കണമെങ്കില്‍ അധിക ഭാരം വഹിക്കാനുള്ള ശേഷി വിമാനത്തിനുണ്ടെന്ന് സ്‌പൈസ് ജെറ്റ് തെളിയിക്കണം. കൂടാതെ സാങ്കേതിക തകരാറുകള്‍ റിപോര്‍ട് ചെയ്യാനും പാടില്ല. ഡിജിസിഎ അധികൃതര്‍ സ്‌പൈസ് ജെറ്റ് വിമാനത്തില്‍ മിന്നല്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ തകരാറുകള്‍ ഒന്നും കണ്ടെത്തിയിരുന്നില്ല.
ഷെഡ്യൂള്‍ വെട്ടിക്കുറച്ച പശ്ചാത്തലത്തില്‍ 80 പൈലറ്റുമാരോട് മൂന്ന് മാസം ശമ്പളമില്ലാതെ അവധിയില്‍ പ്രവേശിക്കാന്‍ സ്‌പൈസ് ജെറ്റ് നിര്‍ദേശിച്ചിരിക്കുകയാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.