ആന്‍ഡ്രോയിഡിനെ സൂക്ഷിക്കണേ.. ഡെന്‍ഡ്രോയിഡ് ഇറങ്ങിയിട്ടുണ്ട്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: ആന്‍ഡ്രോയിഡ് ഫോണുള്ളതിന്റെ അഹങ്കാരമൊന്നും ഇനി വേണ്ട. ആന്‍ഡ്രോയിഡ് ഫോണുകളെ തകര്‍ക്കുന്ന ഡെന്‍ഡ്രോയിഡ്
എന്ന വൈറസ് രംഗത്തിറങ്ങിക്കഴിഞ്ഞു. ട്രോജന്‍ വംശജനായ ഇവന്‍ ഒരിക്കല്‍ ആന്‍ഡ്രോയിഡ് ഫോണില്‍ ബാധിച്ചാല്‍ പിന്നെ കാര്യം പോക്കാണ്.

ഫോണിന്റെ മുഴുവന്‍ നിയന്ത്രണവും ഇവന്‍ നമ്മുടെ കൈയില്‍ നിന്ന് തട്ടിയെടുക്കുമെന്ന് ഇന്ത്യന്‍ സൈബര്‍ സുരക്ഷാ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ഓണ്‍ലൈന്‍ അപ്‌ഡേഷന്‍ വഴിയാണ് ഇവ ഫോണുകളിലേയ്ക്ക് പടരുന്നത്. അതുകൊണ്ട് സുരക്ഷിതമല്ലാത്ത യാതൊരു സൈറ്റുകളില്‍ നിന്നും ഒരു ആപ്ലിക്കേഷനും ഡൗണ്‍ലോഡ് ചെയ്യരുതെന്നും സൈബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ആന്‍ഡ്രോയിഡിനെ സൂക്ഷിക്കണേ.. ഡെന്‍ഡ്രോയിഡ് ഇറങ്ങിയിട്ടുണ്ട്
ഡെന്‍ഡ്രോയിഡ് പിടിപ്പെട്ട ഫോണുകള്‍ യൂസര്‍ക്ക് വേഗത്തില്‍ മനസിലാക്കാം. അത് എങ്ങനെയെന്നല്ലേ? മൊബൈല്‍ ഫോണിലെ കാള്‍ ഹിസ്റ്ററിയില്‍ നിന്ന് ഡയല്‍ഡ് നമ്പേഴ്‌സ് കാണാതിരിക്കുക, ഫോണ്‍ബുക്കില്‍ നിന്ന് കോണ്‍ടാക്ട്ട് നമ്പര്‍ ഡിലീറ്റ് ചെയ്തുപോകുക, നമ്മള്‍ അറിയാതെ തന്നെ മറ്റുള്ളവരുടെ ഫോണിലേയ്ക്ക് കോള്‍ ആകുക, ഇന്റര്‍നെറ്റ് ഉപയോഗിക്കുന്‌പോള്‍ പുതിയ വെബ് പേജുകള്‍ തുറന്നുവരിക ഇവയൊക്കെ ഫോണില്‍ നമ്മളറിയാതെ നടക്കുന്നുണ്ടെങ്കില്‍ ഉറപ്പാണ് ആന്‍ഡ്രോയിഡിനെ ഡെന്‍ഡ്രോയിഡ് മലര്‍ത്തിയടിച്ചു.അതുകൊണ്ട് സൂക്ഷിക്കുക.
             
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം



Keywords: Technology, Business, Den droid, New Virus, Affect Android mobile phones, Attack, Coming from Online updation, Indian Cyber Security Authority
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia